ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. മലയാളിയായ ഈ താരം, നടി മേനകയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി അതിനു ശേഷം കൂടുതലും അഭിനയിച്ചത് അന്യ ഭാഷയിൽ ആണ്. സൂപ്പർ സ്റ്റാർ രജനികാന്ത്, ദളപതി വിജയ്, മെഗാ സ്റ്റാർ ചിരഞ്ജീവി എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ച കീർത്തി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം. ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ച് കീർത്തി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്നാണ് കീർത്തി സുരേഷ് പറയുന്നത്. ഇതിൽ ജോലി ചെയ്യാൻ വരുമ്പോൾ സ്വന്തം കുടുംബത്തിലേക്ക് വരുന്ന ഫീൽ ആണെന്നും എല്ലാവരും ചെറുപ്പം തൊട്ടേ അറിയാവുന്ന ആളുകൾ ആണെന്നും കീർത്തി പറഞ്ഞു. മോഹൻലാൽ, പ്രിയദർശൻ എന്നിവർ സുരേഷ് കുമാറിന്റെ ബാല്യകാലത്തെ തൊട്ടുള്ള സുഹൃത്തുക്കളും ഫാമിലി ഫ്രണ്ട്സുമാണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, പ്രിയദർശന്റെ മകൾ കല്യാണി എന്നിവരും അതുപോലെ പ്രിയദർശന്റെ കീഴിൽ സംവിധാന സഹായി ആയി കീർത്തിയുടെ ചേച്ചി രേവതിയും ജോലി ചെയ്തിട്ടുണ്ട്. ആർച്ച എന്ന കഥാപാത്രമായി ആണ് കീർത്തി ഇതിൽ അഭിനയിച്ചിരിക്കുന്നത്.
വലിയ താരനിരയാണ് ഇതിൽ അണിനിരക്കുന്നത് എന്നും കീർത്തി പറയുന്നു. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാബുരാജ്, ഹരീഷ് പേരാടി, മുകേഷ്, ഇന്നസെന്റ്, ഫാസിൽ, ഗണേഷ് കുമാർ, നന്ദു, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, ജി സുരേഷ് കുമാർ എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. മറ്റൊരു പ്രധാന വേഷം ഇതിൽ ചെയ്തിരിക്കുന്നത് തായ്‌ലാന്റുകാരനായ ജെജെ ആണ്. അദ്ദേഹത്തിന്റെ ജോഡി ആയാണ് കീർത്തി ഇതിൽ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…