നെന്മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനെത്തിയ മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയത്. മോഹന്‍ലാലായിരുന്നു വിശിഷ്ടാതിഥി.
മോഹന്‍ലാല്‍ വരുന്നതറിഞ്ഞ് ആരാധകരുടെ വലിയ കൂട്ടം തന്നെ നിറഞ്ഞിരുന്നു. മോഹന്‍ലാലിനെ കണ്ട നിമിഷം മുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിച്ചില്ല.
സംസാരം തുടങ്ങിയ ശേഷമാണ് പിണറായി വിജയന് മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ചത്. ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമായി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…