Categories: MalayalamNews

“സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല” ഈശോ സിനിമക്ക് എതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളാണ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ നായകനായ ഈശോ എന്നീ ചിത്രങ്ങൾ. ഈ പേരുകൾ മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ വിവാദങ്ങളിലേക്ക് നീങ്ങിയിരുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ പേരുകൾ മാറ്റില്ല..! മതവികാരം വ്രണപ്പെട്ടാൽ ഏതു ശിക്ഷക്കും താൻ തയ്യാറാണെന്നും നാദിർഷാ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നു ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷനാണ് ദൈവത്തിന്റെ പേര് സിനിമയ്ക്കിട്ടു എന്നാരോപിച്ച് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.

മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. റോബി വർഗീസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് – ജേക്സ് ബിജോയ്, ലിറിക്‌സ് – സുജേഷ് ഹരി, ആർട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ, കോസ്റ്റ്യൂം – അരുൺ മനോഹർ, ആക്ഷൻ – ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് – പി വി ശങ്കർ, സ്റ്റിൽസ് – സിനറ്റ് സേവ്യർ, ഡിസൈൻ – ടെൻ പോയിൻറ്

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago