കുറഞ്ഞ നിരക്കിൽ ഗവൺമെന്റിന്റെ മൂവി ടിക്കറ്റ് ബുക്കിങ്ങ് ആപ്പ്; സാധ്യതകൾ പരിശോധിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി സർവീസ് ചാർജ് ഇനത്തിൽ പ്രേക്ഷകർക്ക് തുകയാണ് ഓരോ ബുക്കിങ്ങിലും നഷ്ടപ്പെടുന്നത്. ഏകദേശം 25 രൂപയോളമാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഈടാക്കുന്നത്. ഇതിന് പരിഹാരമായി കേരള സർക്കാരിന്റെ ഒരു ആപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന സ്വപ്നങ്ങൾക്ക് ഒരു ശുഭസൂചന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ നൽകിയിരിക്കുകയാണ്. ഫേസ്ബുക്കിൽ അദ്ദേഹം നൽകിയ മറുപടിയിലാണ് ഈ സൂചന.

കേരള ബജറ്റ് 2022ൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ മലയാള സിനിമാ മ്യൂസിയം നിർമിക്കും എന്ന സന്തോഷ വാർത്ത പങ്ക് വെച്ച മന്ത്രിയുടെ ഒരു പോസ്റ്റിന് കീഴിലാണ് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് കമന്റ് വന്നത്. “ഒരു ബയോസ്കോപ്പും ഫിലിമും വെച്ചുകൊണ്ട് പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥൻ കേരളത്തിൽ ആദ്യത്തെ സിനിമാ പ്രദർശനം തുടങ്ങിയിടത്തു നിന്നും ഇന്നെത്തുമ്പോൾ മലയാള സിനിമ ഒരുപാട് വളർന്നു. മലയാള സിനിമയുടെ ചരിത്ര വഴികൾ രേഖപ്പെടുത്താൻ ഒരു സിനിമാ മ്യൂസിയം എന്നത് ഈ വർഷത്തെ സംസ്ഥാന ബജറ്റിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. സിനിമാ ആസ്വാദകർക്കും ഗൗരവമായി സിനിമയെ പഠിക്കുന്നവർക്കും ഒരേപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മലയാള സിനിമാ മ്യൂസിയം മാറും.” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.

അതിലാണ് സർക്കാരിന്റെ ആപ്പിനെ കുറിച്ച് ഒരു അഭിപ്രായം വന്നത്. ‘കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു ബുക്കിംഗ് ആപ്പ് ഗവൺമെന്റ് തലത്തിൽ പരിഗണിക്കുകയാണെങ്കിൽ നന്നായിരുന്നു.’ എന്നായിരുന്നു കമന്റ്. സാദ്ധ്യതകൾ പരിശോധിച്ചു വരുന്നു എന്നാണ് അതിന് മറുപടിയായി മന്ത്രി കമന്റിട്ടത്. സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്. എത്രയും വേഗം അത് സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago