Categories: Malayalam

ലൂസിഫറിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ബോധവൽക്കരണ വീഡിയോയുമായി കേരള പോലീസ് ! കൈയടിച്ച് സോഷ്യൽ മീഡിയ

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ ആയി ലൂസിഫർ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ വീഡിയോ ആണിത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കകം വൈറലായി മാറിയിരുന്നു. കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിക്കാൻ വരുന്നതും ആദ്യം അയാൽ ഭയപ്പെടുന്നതും എന്നാൽ പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അതിനെ എതിർക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ലൂസിഫർ എന്ന ചിത്രത്തിലെ ഒരു പശ്ചാത്തല സംഗീതത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

‘ഈ കാലവും കടന്നു പോകും. ഇതും നമ്മൾ അതിജീവിക്കും. നിലപാടുണ്ട് … നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ഈ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അണിയറപ്രവർത്തകർ എല്ലാം കേരള പോലീസ് അംഗങ്ങൾ തന്നെയാണ്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ അംഗമായ അരുൺ ബി.റ്റി യും ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്തുമാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago