Kerala State Film Awards 52nd edition winners
അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജുമാണ് മികച്ച നടനുള്ള പുരസ്‌കാരങ്ങൾ നേടിയത്. ഭൂതകാലത്തിലെ പ്രകടനത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ആവാസവ്യൂഹമാണ് മികച്ച ചലച്ചിത്രം. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ ചിത്രങ്ങൾക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളും മത്സരിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ, പ്രണവ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ മിക്കവരും മത്സര രംഗത്തുണ്ടായിരുന്നു.
മറ്റ് അവാർഡുകൾ
മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ [ജോജി]
മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ [കള]
മികച്ച സ്വഭാവ നടി: ഉണ്ണിമായ [ജോജി]
മികച്ച കഥാകൃത്ത്: ഷാഹി കബീർ [നായാട്ട്]
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്ക്കരൻ [ജോജി]
മികച്ച സംഗീതസംവിധാനം [ഗാനങ്ങൾ]: ഹിഷാം അബ്ദുൾ വഹാബ് [ഹൃദയം]
മികച്ച സംഗീത സംവിധായകൻ [പശ്ചാത്തല സംഗീതം]: ജസ്റ്റിൻ വർഗീസ് [ജോജി]
മികച്ച ഗായിക: സിതാര കൃഷ്ണകുമാർ [കാണാക്കാണെ]
മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് [തുറമുഖം]
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (മിന്നൽ മുരളി)
മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 ,കഥാപാത്രം: റാണി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
ചലച്ചിത്രഗ്രന്ഥം: നഷ്ടസ്വപ്നങ്ങൾ (പ്രത്യേക ജൂറി പരാമർശം)
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…