Categories: Malayalam

സംസ്ഥാന ചലച്ചിത്ര അവാർഡ് അൽപ്പ സമയത്തിനുള്ളിൽ !! മികച്ച നടനായി ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ന് ഉച്ചയ്ക്ക് 12ന് 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഇത്തവണ മത്സരരംഗത്തുള്ളത് 119 സിനിമകളാണ്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. ഇത്തവണ ജൂറി അംഗങ്ങൾ സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ്.

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് സാധാരണ പ്രഖ്യാപനം നടക്കാറ്. എന്നാൽ ഇത്തവണ കോവിഡ് പശ്ചാത്തലത്തിലാണ് ഇത്രയും നാൾ നീണ്ടു പോയത്. നിവിൻ പോളി( മൂത്തോൻ), സുരാജ് വെഞ്ഞാറമ്മൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ്, ), മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹൻലാൽ (മരക്കാർ, ലൂസിഫർ) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നി​ഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരുടെ പേരുകളാണ് മികച്ച നടനുള്ള വിഭാ​ഗത്തിൽ ഉയർന്നു കേൾക്കുന്നത്.

ബി​ഗ് ബജറ്റ് ചിത്രങ്ങളായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാർ) എന്നിവയും മത്സരരം​ഗത്തുണ്ട്. ഉണ്ട(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ) തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയിൽമരങ്ങൾ (ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്)ഉയരെ(മനു അശോകൻ)ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ്(എം.എ.നിഷാദ്) ഫൈനൽസ് (പി.ആർ.അരുൺ) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോൻ(ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) ബിരിയാണി (സജിൻ ബാബു) തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago