മരക്കാരിനു കേരളത്തിലെ തീയേറ്ററുകൾ നൽകിയ അഡ്വാൻസ് തുക; മെഗാ ബ്ലോക്കബ്സ്റ്റർ ചിത്രങ്ങളുടെ ആഗോള കളക്ഷനും മുകളിൽ..!

മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആയി അറുപതോളം ലോക രാജ്യങ്ങളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഏകദേശം രണ്ടു വർഷത്തോളമായി ചിത്രം റിലീസ് ചെയ്യാൻ കഴിയാതെ ഹോൾഡ് ചെയ്യുകയാണ് അണിയറ പ്രവർത്തകർ. അതിനെ തുടർന്ന് ഈ ചിത്രവും ഒടിടി റിലീസ് ആയേക്കാം എന്ന അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തിപ്പെടുകയാണ്.

marakkar-arabikadalinte-simham

എന്നാൽ കേരളത്തിലെ തീയേറ്ററുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. പ്രേക്ഷകരെ പഴയതു പോലെ തീയേറ്ററുകളിലേക്കു തിരിച്ചു കൊണ്ട് വരാൻ, ഒരു വമ്പൻ മോഹൻലാൽ ചിത്രം തന്നെ വേണമെന്നും അത്തരത്തിലുള്ള ഒരു ചിത്രമാണ് മരക്കാർ എന്നും അവർ പറയുന്നു. മാത്രമല്ല, ഈ ചിത്രം കിട്ടാനായി കേരളത്തിലെ മുന്നൂറോളം തീയേറ്ററുകൾ പത്തും ഇരുപതും മുപ്പതും ലക്ഷം രൂപ വെച്ച് അഡ്വാൻസ് നൽകിയിട്ടുണ്ട് എന്നും തീയേറ്റർ അസ്സോസ്സിയേഷൻ നേതൃത്വത്തിലുള്ള ലിബർട്ടി ബഷീർ പറയുന്നു. ഏകദേശം നാൽപ്പതു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് കേരളത്തിലെ തീയേറ്ററുകൾ നൽകിയിരിക്കുന്ന അഡ്വാൻസ് എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.

മലയാളത്തിലെ ചില മെഗാ ബ്ലോക്കബ്സ്റ്റർ ചിത്രങ്ങൾ ആകെ നേടുന്ന ആഗോള ഗ്രോസിനു സമമോ അതിനു മുകളിലോ ആണ് ഈ അഡ്വാൻസ് തുക എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നാൽപതു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് ഉള്ള മലയാള ചിത്രങ്ങളുടെ ലിസ്റ്റ് വളരെ ചെറുതാണ് എന്നതാണ് സത്യം. ആ ലിസ്റ്റിൽ ഉൾപ്പെട്ട ചിത്രങ്ങളിൽ ഭൂരിഭാഗവും മോഹൻലാൽ തന്നെ നായകനായ ചിത്രങ്ങളാണ് എന്നതാണ് ഇത്രയും തുക അഡ്വാൻസ് ആയി നല്കാൻ തീയേറ്ററുകാർക്കുള്ള ധൈര്യം. മലയാളത്തിലെ ആകെയുള്ള രണ്ടു നൂറു കോടി ഗ്രോസ് നേടിയ ചിത്രങ്ങളും മലയാളത്തിൽ ഏറ്റവും കൂടുതൽ അമ്പതു കോടി ഗ്രോസ് കടന്ന ചിത്രങ്ങളും മോഹൻലാലിന്റേതാണ്. ഏതായാലും ഇത്രയും വലിയ അഡ്വാൻസ് നൽകിയത് കൊണ്ട് തന്നെ മരക്കാർ തീയേറ്റർ റിലീസ് ആവുമെന്ന പ്രതീക്ഷയിലാണ് തീയേറ്റർ അസോസിയേഷനും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago