അനന്തപുരിയെ ആവേശത്തിലാഴ്ത്തി ആർ ആർ ആർ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയും തെലുങ്കിലെ സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ ടി ആറും. ആർ ആർ ആർ ചിത്രത്തിന്റെ പ്രമോഷന്റെ പ്രചാരണാർത്ഥമാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രചാരണ പരിപാടിയിൽ ടോവിനോ തോമസും അതിഥിതാരമായി എത്തിയത്. ആരാധകർ ആവേശത്തോടെയാണ് ടോവിനോയെ വരവേറ്റത്. ആർ ആർ ആർ സംവിധായകൻ രാജമൗലിയും പ്രമോഷന്റെ ഭാഗമായി എത്തിയിട്ടുണ്ടായിരുന്നു. മിന്നൽ മുരളി ചിത്രത്തെ പ്രകീർത്തിച്ച രാജമൗലി ടോവിനോയെ ചേർത്തു നിർത്തി ആലിംഗനം ചെയ്യാനും മറന്നില്ല.
മലയാളത്തിലാണ് രാജമൗലി സദസിനെ അഭിസംബോധന ചെയ്തത്. രാം ചരണിനെയും ജൂനിയർ എൻ ടി ആറിനെയും നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അന്യഭാഷാ ചിത്രങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ ബാഹുബലിക്ക് നൽകിയ പിന്തുണ ആർ ആർ ആറിനും നൽകണമെന്നും അദ്ദേഹം രാജമൗലി അഭ്യർത്ഥിച്ചു. കേരളത്തിലെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം കലാകാരൻമാരെ പിന്തുണയ്ക്കുന്ന നാടാണ് കേരളമെന്നും പറഞ്ഞു.
തങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് താരങ്ങളും പറഞ്ഞു. ജനുവരി ഏഴിനാണ് ആർ ആർ ആർ തിയറ്ററുകളിലേക്ക് എത്തുന്നത്. 400 കോടി മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…