കേശുവിനു വേണ്ടി മുടി പൂർണമായും കളഞ്ഞ ദിലീപ്; കേശു ഈ വീടിന്റെ നാഥൻ മേക്കിംഗ് വീഡിയോ പുറത്ത്

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസംബർ 31ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഷൂട്ടിംഗിനിടയിലെ തമാശകളും ദിലീപിന്റെ കഥാപാത്രമായി മാറുന്ന മേക്കപ്പും എല്ലാമാണ് അണിയറപ്രവർത്തകർ മേക്കിംഗ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ‘കേശുവിന്റെ വീടിന്റെ പിന്നാമ്പുറ കാഴ്ചകൾ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് യുട്യൂബിൽ വീഡിയോ റിലീസ് ചെയ്തത്. മേക്കിംഗ് വീഡിയോയ്ക്ക് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ‘കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ചിലരുണ്ട്… അവരെയൊക്കെ നമുക്ക് മനസ്സറിഞ്ഞു നടൻ എന്ന് വിളിക്കാൻ പറ്റും. ജനപ്രിയനായകന്റെ മറ്റൊരു വേഷപകർച്ച കേശു’, ‘ജനപ്രിയ നായകന്റെ ഗംഭീര തിരിച്ച് വരവ് ആയിരിക്കും ‘കേശു ഈ വീടിന്റെ നാഥനിലൂടെ’ കാണാൻ പോകുന്നത്’ – കമന്റ് ബോക്സിൽ ഇത്തരത്തിൽ നിരവധി കമന്റുകളാണ് നിറയുന്നത്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. കുടുംബ പശ്ചാത്തലത്തിൽ ഹാസ്യത്തിൽ കലർന്ന കഥയാണ് സിനിമ പറയുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago