‘ലോട്ടറിയടിച്ച കേശു’ ഡിസംബർ 31 മുതൽ പ്രേക്ഷകരിലേക്ക് – ട്രയിലർ പുറത്തിറങ്ങി

ആത്മസുഹൃത്തുക്കളായ ദിലീപും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമ കേശു ഈ വീടിന്റെ നാഥൻ – ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രയിലർ ജനങ്ങളിലേക്ക് എത്തിയത്. കനകം – കാമിനി – കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കേശു ഈ വീടിന്റെ നാഥൻ’.

Dileep’s Keshu Ee Veedinte Nadhan Motion Poster

ദിലീപ് – നാദിർഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ചിരിയുടെ പൂരമായിരിക്കും. ഇക്കാര്യംഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. പുതുവർഷം മുതൽ കുടുംബപ്രേക്ഷരെ ചിരി സദസ്സിലേക്ക് തിരികെയെത്തിക്കുന്ന ദിലീപ് ചിത്രമായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന് അടിവരയിടുന്നതാണ് ട്രയിലറും ഇതുവരെ പുറത്തുവന്ന ഗാനങ്ങളും.

സജീവ് പാഴൂരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ് – ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക, നസ്‌ലിൻ, അനുശ്രീ, വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിർഷാ തന്നയാണ് ചിത്രത്തിന്റെ സംഗീതസംവിധാനവും നിർവഹിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago