Categories: Daddy Talks

മധുരമുള്ള നാരങ്ങ മിട്ടായി: ദിലീപ് പാടി അഭിനയിച്ച കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിലെ പുതിയ ഗാനം : വീഡിയോ

ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഈണവും വരികളും നൽകിയിരിക്കുന്നത് നാദിർഷ ആണ്. ഗാനമാലപിച്ചിരിക്കുന്നത് നടൻ ദിലീപ് തന്നെയാണ്. ഗാനരംഗത്തിൽ അനുശ്രീയും ദിലീപും ആണ് തിളങ്ങിരിക്കുന്നത് . ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രത്തിൻറെ റിലീസ്. ഏറ്റവും പുതിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.

ചിത്രത്തിൽ ദിലീപ് രണ്ട് വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് എത്തുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മലയാളത്തിലെ പ്രിയപ്പെട്ട നടൻ നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് ഉർവശിയാണ്. ഭാര്യയുടെ വേഷമാണ് നടി ചെയ്യുന്നത്. നസ്‌ലിൻ ആണ് മകന്റെ വേഷത്തിൽ എത്തുന്നത് . സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സിദ്ദീഖ്, സലീംകുമാർ,
ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഫഹദ് ,സുരാജ് വെഞ്ഞാറമൂട് ‘നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ  സജീവ് പാഴൂർ ആണ് കേശു വീടിൻറെ നാഥന്റെ തിരക്കഥ

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago