സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ പടുകൂറ്റന്‍ പോട്രേറ്റ് ഒരുക്കി ആരാധകര്‍. കെജിഎഫ് ചാപ്റ്റര്‍ 2 വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോഴാണ് പ്രിയപ്പെട്ട റോക്കി ഭായിക്കായി ആരാധകര്‍ വന്‍ പോട്രേറ്റ് ഒരുക്കിയത്. 135 അടി നീളം 190 അടി വീതി എന്നിങ്ങനെയാണ് പോട്രേറ്റിന്റെ കണക്ക്. ഈ പടുകൂറ്റന്‍ ചിത്രം വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കി കഴിഞ്ഞു.
ടീം യാഷ് എഫ്‌സിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അഖില കര്‍ണാടക റോക്കിംഗ് സ്റ്റാര്‍ യാഷ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് പടുകൂറ്റന്‍ പോട്രേറ്റ് നിര്‍മിച്ചത്. വലിയൊരു ഗ്രൗണ്ടില്‍ ഇരുപത്തി അയ്യായിരത്തി അറുന്നൂറ്റി അമ്പത് സ്‌ക്വര്‍ഫീറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമ മാത്രമല്ല, യാഷ് ആരാധകരും വേറെ ലെവലാണെന്ന് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ യാഷ്, പ്രശാന്ത് നീല്‍ ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത താരമായ് മാറിയിരിക്കുകയാണ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കെജിഎഫിലൂടെ യാഷിന് സാധിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…