ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ടീസറിന്റെ റിലീസ് തീയതി പുറത്തു വിട്ടു, ജനുവരി പതിനെട്ടിന് രാവിലെ പത്തു പതിനെട്ടിനാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ടീസർ പുറത്ത് വിടുന്നത്. ചിത്രത്തിലെ നായകൻ യാഷിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്ത് വിടുന്നത്. ചിത്രീകരണം ഇപ്പോഴും തുടരുകയാണ്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ ആണെന്ന് സംവിധായകൻ പ്രശാന്ത് നീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ക്ലൈമാക്സ് സ്വീകൻസുകളാണ് പൂർത്തിയായത്, സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന പ്രതിനായക കഥാപാത്രവും പങ്കെടുക്കുന്ന രംഗങ്ങളും ആയിരുന്നു ഇവ. ചിത്രീകരണം വളരെ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്നും, ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണെന്നുമാണ് സംവിധായൻ പ്രശാന്ത് പറഞ്ഞത്, സഞ്ജയ് ദത്ത് ജീവിതത്തിലും യഥാർത്ഥ പോരാളി ആണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കൊറോണ കാരണം നിർത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് 26 നാണു വീണ്ടും പുനരാംഭിച്ചത്, ചിത്രത്തിന്റെ 90 ശതമാനവും അതിനു മുൻപേ ഷൂട്ട് ചെയ്തിരുന്നു, എന്നാൽ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് സഞ്ജയ് ദത്ത് ചികിത്സക്ക് വേണ്ടി ഇടവേള എടുത്തിരുന്നു, ഏതാനും ദിവസങ്ങളിലെ സീൻ മാത്രമേ അദ്ദേഹത്തിന് പൂർത്തിയാക്കരുവാൻ ഉണ്ടായിരുന്നുള്ളു. ക്ലൈമാക്സ് ഫൈറ്റ് സീക്വൻസോടെ സഞ്ജയ് ദത്തിന്റെ രംഗങ്ങൾ പൂർത്തിയിരിക്കുകയാണ്. അടുത്ത വര്ഷം മാർച്ചിൽ ചിത്രം തിയേറ്ററിൽ എത്തും.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…