വമ്പൻ ഹിറ്റായ കെ ജി എഫ് സിനിമയിലെ നായകനായ റോക്കിഭായിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അതിരുകടന്ന ആരാധന കൊലപാതകത്തിൽ അവസാനിച്ചാലോ? പൊലീസുകാർ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ് ഈ വാർത്തകൾ കേട്ട്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് നടുക്കുന്ന സംഭവങ്ങൾ നടന്നത്. അഞ്ചു ദിവസത്തിനിടെ നാലുപേരെ കൊലപ്പെടുത്തിയ 19 വയസുകാരനായ സീരിയൽ കില്ലറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ കേസ്‌ലി സ്വദേശിയായ ശിവപ്രസാദ് ധ്രുവെ ആണ് പൊലീസിന്റെ പിടിയിലായത്. നാല് സെക്യൂരിറ്റി ജീവനക്കാരെയാണ് ഇയാൾ അഞ്ചു ദിവസത്തിനിടെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയൊടെ ആയിരുന്നു ശിവപ്രസാദിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ മൂന്നരയോടെയാണ് പ്രതിയെ പിടികൂടിയത്. ഇതിനു തൊട്ടുമുമ്പും ഇയാൾ കൊലപാതകം നടത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയിൽ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വ്യാഴാഴ്ച രാത്രി ഭോപ്പാലിലെ ലാൽഘാട്ടി പ്രദേശത്ത് കാവൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് കെജിഎഫ് സിനിമയിലെ റോക്കി ഭായിയാണ് തന്റെ പ്രചോദനമെന്ന് ഇയാൾ പറഞ്ഞത്. സമ്പത്ത് ഉണ്ടാക്കി ഗ്യാങ്സ്റ്റർ ആയി പേരെടുക്കാനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പ്രതി മൊഴി നൽകി. ഭാവിയിൽ പൊലീസുകാരെ വധിക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നു. പ്രശസ്തി നേടുക എന്നതായിരുന്നു ലക്ഷ്യം. ഉറങ്ങിക്കിടക്കുന്ന കാവൽക്കാരെ തേടിപ്പിടിച്ച് കൊന്നത് പ്രശസ്തിക്കു വേണ്ടിയാണെന്നും പ്രതി സമ്മതിച്ചു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ ഗോവയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ഫോണിന്റെ നെറ്റ്‌വർക്ക് പിന്തുടർന്നായിരുന്നു
അന്വേഷണം നടത്തിയതെന്ന് ഡിജിപി സുധീർ സക്സേന പറഞ്ഞു. ഉത്തം രജക്, കല്യാൺ ലോധി, ശംഭുറാം ദുബെ, മംഗൾ അഹിർവാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…