രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയിൽ നിന്നുമുള്ള പിന്മാറ്റത്തിൽ പ്രതികരണവുമായി നടി ഖുശ്‌ബു, രജനിയുടെ ഈ തീരുമാനം എല്ലാ തമിഴ് മക്കളുടെയും ഹൃദയം തകർക്കും, എന്നാൽ ആരോഗ്യത്തേക്കാൾ ഒന്നും വലുതല്ല എന്നും താരം തന്റെ ട്വിറ്ററിൽ കുറിച്ചു. ‘പ്രിയ രജനി സര്‍, ഈ തീരുമാനം എല്ലാ തമിഴ് മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ’.
എന്നാണ് ഖുശ്‌ബു ട്വീറ്റ് ചെയ്തത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിശദീകരിച്ചാണ് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയത്. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്നും താരം ട്വിറ്ററില്‍ കൂടി അറിയിച്ചിരുന്നു. വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്മാറുന്നുവെന്നുമാണ് രജനി ട്വിറ്ററിൽ കൂടി അറിയിച്ചത്.
കടുത്ത രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ രജനീകാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ജനങ്ങളെ സേവിക്കുന്ന പാര്‍ട്ടി എന്നര്‍ഥം വരുന്ന മക്കള്‍ സേവൈ കച്ചി എന്ന പേരിലാണ് രജനീകാന്ത് പാര്‍ട്ടി രൂപീകരിക്കുകയെന്ന് മുന്‍പ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതെങ്കിലും മക്കള്‍ സേവൈ കച്ചി എന്ന പേരില്‍ പൊതുരംഗത്ത് സജീവമാകാതാരം നീക്കം നടത്തുകയായിരുന്നുവെന്നായിരുന്നു വിവരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…