ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി കടൽ കടന്നും കുതിക്കുകയാണ്. നെറ്റ്ഫ്ല്ക്സിൽ ഇന്ത്യയിൽ ടോപ് 10ൽ ഒന്നാമതായി മിന്നൽ മുരളി തുടരുകയാണ്. അതേസമയം, നെറ്റ്ഫ്ലിക്സിൽ 30 രാജ്യങ്ങളിൽ ടോപ് 10ൽ മിന്നൽ മുരളി എത്തിക്കഴിഞ്ഞു. അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായാണ് 30 രാജ്യങ്ങളിൽ ടോപ് 10 പട്ടികയിൽ മിന്നിൽ മുരളി ഇടം നേടിയത്.
ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത് ചൈനീസ് കുട്ടികൾ മിന്നൽ മുരളി ആസ്വദിച്ച് കാണുന്നതാണ്. സംവിധായകൻ ബേസിൽ ജോസഫ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഏതായാലും വൈറലായിരിക്കുകയാണ്. ‘ഈ വീഡിയോ എന്റെ ദിവസം മനോഹരമാക്കി’ എന്നാണ് ബേസിൽ ഫേസ്ബുക്കിൽ കുറിച്ചത്. മിന്നൽ മുരളിയിലെ സീനുകൾ കണ്ട് അമ്പരക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
മിന്നൽ മുരളി എന്ന ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടോവിനോയ്ക്കൊപ്പം തന്നെ ഗുരു സോമസുന്ദരത്തിന്റെ ഷിബുവിനെയും പ്രേക്ഷകർ ഏറ്റെടുത്തു. നെറ്റ്ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുറുക്കൻമൂല എന്ന ഗ്രാമത്തിലെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…