മഞ്ജു വാര്യരുടെ കിം കിം കിം ഗാനത്തിന് ചുവടു വെച്ച് നടിമാരായ ബീന ആന്റണിയും പൊന്നമ്മ ബാബുവും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ ഈ ഗാനം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു. വീട്ടമ്മമാരും പെണ്‍കുട്ടികളും മഞ്ജു വാര്യര്‍ തന്നെ പാടിയ ഈ ഗാനത്തിന് ചുവടുവെച്ച് ഒരുപോലെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടിമാരായ ബീന ആന്റണിയുടെയും, പൊന്നമ്മ ബാബുവിന്റെയും കിം കിം നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏഷ്യാനെറ്റിന്റെ കോമഡിസ്റ്റാര്‍സ് വേദിയിലായിരുന്നു ഇവരുടെ പ്രകടനം. മികച്ച പ്രേക്ഷകാഭിപ്രായമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. 1999 ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിനു ശേഷമാണ് മഞ്ജു വീണ്ടും പിന്നണി ഗായികയായി എത്തുന്നത്. പാട്ടിന് അനുസരിച്ച് ചുവടു വെയ്ക്കൂ എന്ന മഞ്ജുവിന്റെ ചലഞ്ച് ജനങ്ങള്‍ ഏറ്റെടുത്തുത്തിരുന്നു.
സന്തോഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ഉറുമിയായിരുന്നു ആദ്യത്തെ ചിത്രം. പൃഥ്വിരാജായിരുന്നു ഉറുമിയിലെ പ്രധാന കഥാപാത്രം. ജാക്ക് ആന്റ് ജില്ലില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. കാളിദാസ് ജയറാമും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സൗബിന്‍, എസ്തര്‍ അനില്‍, അജു വാര്‍ഗീസ്, ഇന്ദ്രന്‍സ്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…