കൊറോണയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറക്കുമ്പോൾ ചിരിയുടെ പൂരമൊരുക്കി നിരവധി സിനിമകളാണ് എത്തുന്നത്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ‘സുമേഷ് & രമേഷ്’ നവംബർ 26ന് തീയറ്ററുകളിൽ എത്തും. നർമ്മത്തിന് പ്രാധാന്യം നൽകി സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’.
വൈറ്റ്‌സാൻഡ്‌സ് മീഡിയ ഹൗസിന്റെ ബാനറിൽ കെ എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് അയൂബ് ഖാനും ആണ്. സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്നാണ്. സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു സനൂപ്. തന്റെ സുഹൃത്തുക്കളുടെ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്നാണ് സുമേഷും രമേഷും സിനിമയുടെ പ്രചോദനമെന്ന് സംവിധായകനായ സനൂപ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയുടെ പ്രധാന അടിത്തറ അതാണെന്നും കുടുംബത്തിന്റെ ആംഗിൾ പരമാവധി ലഭിക്കാനാണ് സഹോദരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയതെന്നും സനൂപ് നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ കിനാവിൽ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. യാക്സൺ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്ന് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ എസ് നായരും സംഗീതും ചേർന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…