ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യവാരം കിംഗ് ഓഫ് കൊത്ത നേടിയത് 36 കോടി, രണ്ടാം വാരത്തിലും കുതിപ്പ് തുടരുന്നു

റിലീസിന് മുമ്പേ ചർച്ചയായി മാറിയ ചിത്രം റിലീസിന് ശേഷവും തിയറ്ററുകളിൽ തരംഗമായി പ്രദർശനം തുടരുന്നു. പാൻ ഇന്ത്യൻ സൂപ്പർ‍ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കിംഗ് ഓഫ് കൊത്ത രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ആയ ചിത്രം ഒന്നാം വാരം പിന്നിടുമ്പോൾ ആഗോളതലത്തിൽ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ആദ്യവാരം ചിത്രം കേരളത്തിൽ നിന്ന് 14.5 കോടി രൂപയിലേറെയാണ് കളക്ഷൻ നേടിയത്. സിനിമയുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 14.5 കോടി രൂപയ്ക്ക് മുകളിൽ നേടിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷൻ 7 കോടിക്ക് മുകളിലാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 15 കോടിയാണ് ചിത്രം നേടിയത്. ഇങ്ങനെ, ആകെ ആദ്യവാരം കഴിയുമ്പോൾ കിംഗ് ഓഫ് കൊത്തയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 36 കോടിയിലേറെ രൂപയാണ്. രണ്ടാം വാരത്തിലേക്ക് എത്തിയ ചിത്രം കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിലാണ് നിലവിൽ പ്രദർശിപ്പിക്കുന്നത്.

കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ,അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago