ഷെയ്ൻ നിഗം വിവാദത്തിൽ മലയാള സിനിമ നിറഞ്ഞു നിൽക്കുകയാണിപ്പോൾ. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുകയും ഷെയിനിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌ത നിർമാതാക്കളുടെ സംഘടനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ ഒട്ടു മിക്കവരും. ലഹരിമരുന്നിന്റെ ഉപയോഗവും ഇതിനിടയിൽ ചർച്ചക്ക് വന്നിട്ടുണ്ട്. സിനിമ ലോകത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നത് പോലെയാണ് ലഹരി മരുന്നിന്റെ വിഷയം ചർച്ച ചെയ്യപ്പെടുന്നത് എന്നതിനാൽ തന്നെ അഭിനേതാക്കളും മറ്റുള്ളവരും നിർമാതാക്കൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഷെയിൻ നിഗത്തിനെ നായക പദവിയിലേക്ക് ഉയർത്തിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് എം ബാവക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
പ്രിയരേ …
ഞാനിപ്പോൾ ഒരു മനോഹര “സ്വപ്നം” കണ്ടു !!!
“ഉല്ലാസ” ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് “വെയിലും” “കുർബാനിയും” ചിത്രീകരണം പൂർത്തികരിച്ച് “വലിയ പെരുന്നാൾ” സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ….
എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാൻ “കാരവാൻ” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ …❤️
NB … സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ “കിസ്മത്ത്” എന്ന സിനിമ യുടെ പ്രൊഡ്യൂസർ “ഷൈലജ മണികണ്ഠനെ” അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ …” ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ” 🙄
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…