കൊച്ചാൾ ജൂണിൽ തിയറ്ററുകളിലേക്ക്; പൊലീസുകാർ കടമുറിക്ക് പിന്നിൽ പതിയിരുന്നതെന്തിന്? ടീസർ എത്തി

നടൻ കൃഷ്ണശങ്കർ നായകനായി എത്തുന്ന കൊച്ചാൾ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ചിത്രം ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പൊലീസ് വേഷത്തിലാണ് കൃഷ്ണ ശങ്കർ ഈ സിനിമയിൽ എത്തുന്നത്. ശ്യാം മോഹൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിയാറാ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ എന്നിവർ ചേർന്നാണ്.

തന്നെ കൊച്ചാൾ എന്ന് വിളിക്കുന്നതിലുള്ള അമർഷവും ദേഷ്യവും പ്രകടമാക്കുന്നതാണ് ടീസറിലെ രംഗം. ശ്രീകുട്ടൻ എന്ന പൊലീസ് കഥാപാത്രമായാണ് കൃഷ്ണശങ്കർ ചിത്രത്തിൽ എത്തുന്നത്. എന്നാൽ, കൊച്ചാൾ എന്നാണ് മിക്കവരും ശ്രീകുട്ടനെ വിളിക്കുന്നത്. ഇതിലുള്ള അമർഷം വ്യക്തമാക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉള്ളത്. തമാശ നിറഞ്ഞ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

കൃഷ്ണ ശങ്കറിന് ഒപ്പം ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. വിജയരാഘവന്‍, രഞ്ജി പണിക്കര്‍, മുരളി ഗോപി, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യസലിം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ തോമസ് ആണ്. സന്തോഷ് വർമയുടെ വരികള്‍ക്ക് സംഗീതം നൽകുന്നത് ഇസ്‌ക്ര. ചിത്രസംയോജനം – ബിജീഷ് ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി കെ, കല – ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സര്‍ റഹ്‌മത്ത്, സ്റ്റില്‍സ്- ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യക്കല – ആനന്ദ് രാജേന്ദ്രന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – വിമല്‍ വിജയ്, റിനോയി ചന്ദ്രന്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍. ഉദ്യോഗമില്ല, ഉയരമില്ല എന്നെല്ലാമുള്ള കാരണത്താല്‍ സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയാതിരുന്ന ശ്രീക്കുട്ടന് കാമുകിയെ വിവാഹം കഴിക്കാന്‍ കഴിയുമോ? ഇപ്പോള്‍ ശ്രീക്കുട്ടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കഴിഞ്ഞിരിക്കുകയാണ്. വീണ്ടും പ്രതിസന്ധി ഉണ്ടാകുമോ? ജൂൺ പത്തിന് തിയറ്ററുകളിലേക്ക് ഇതിനെല്ലാമുള്ള ഉത്തരവുമായി കൊച്ചാൾ എത്തുകയാണ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago