കഴിഞ്ഞ ജൂൺ മാസത്തിൽ മലയാള സിനിമയ്ക്കു ആദരമായി കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷൻ ഒരുക്കാൻ കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് വളർന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് ആദരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ പ്ലാൻ ആവിഷ്കരിച്ചത്. വെറും മൂന്നു മാസങ്ങൾ കൊണ്ട് ആ കർമ്മം പൂർത്തിയായിരിക്കുകയാണ്.
മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഉള്ള മലയാളത്തിലെ പ്രമുഖ നടീനടന്മാരുടെ എല്ലാം വിവിധ കഥാപാത്രങ്ങൾ ആണ് വൈറ്റില സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കുന്നത്. അവിടെ വന്നു പോകുന്ന യാത്രക്കാരിലെല്ലാം കൗതുകം നിറയ്ക്കുന്ന രീതിയിലാണ് ഈ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതി ആവിഷ്കരിക്കുവാൻ ആയി ജൂൺ മാസത്തിൽ നടന്ന ചർച്ചയിൽ ‘അമ്മ സെക്രട്ടറി ഇടവേള ബാബു, പ്രശസ്ത സിനിമാ നിരൂപകൻ ആയ മനീഷ് നാരായണൻ, ലിജിൻ ജോസ്, സിനിമ പാരഡിസോ ക്ലബ് പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. ഇപ്പോൾ അണിയിച്ചൊരുക്കിയ ചിത്രങ്ങൾക്കൊപ്പം തന്നെ മലയാള സിനിമയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് ലോഞ്ചുകൾ നടത്താനുള്ള സൗകര്യം കൂടി വൈറ്റില മെട്രോ സ്റ്റേഷന്റെ ഭാഗം ആവും എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…