Categories: MalayalamReviews

കോടതി മുൻപാകെ കോമഡിയും ത്രില്ലറും ബോധിപ്പിച്ച് ബാലൻ വക്കീൽ | റിവ്യൂ വായിക്കാം

ബി ഉണ്ണികൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി ഒരു ത്രില്ലർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആ പേരിനൊപ്പം ജനപ്രിയനായകൻ ദിലീപിന്റെ പേര് കൂടി ചേർന്നപ്പോൾ ഒരു പക്കാ എന്റർടൈനർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചതും കോടതിസമക്ഷം ബാലൻ വക്കീലിലൂടെ പ്രേക്ഷകർക്ക് കിട്ടിയതും. ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ച കോമഡിയും ബി ഉണ്ണികൃഷ്ണനിൽ നിന്നും പ്രതീക്ഷിച്ച ത്രില്ലിങ്ങും കൂടി ചേർന്നപ്പോൾ നല്ലൊരു വിരുന്ന് തന്നെയായിരിക്കുകയാണ് ചിത്രം. കോമഡി, സസ്പെൻസ്, ത്രില്ലർ, ആക്ഷൻ എന്നിങ്ങനെ പ്രേക്ഷകന് ഒരു തികഞ്ഞ വിരുന്ന് സമ്മാനിച്ച ചിത്രം ബി ഉണ്ണികൃഷ്ണന് കോമഡിയും നന്നായിട്ട് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.

Kodathisamaksham Balan Vakkeel Review

വക്കീലും വിക്കും തമ്മിൽ ഒരിക്കലും ഒത്തു പോകില്ലെന്ന് അറിയാവുന്നവരാണ് നാം ഓരോരുത്തരും. വിക്കൻ വക്കീൽ എന്ന ഒരു പേര് തന്നെ ഏറെ ചിരി നിറക്കുന്നതാണ്. ബാലകൃഷ്ണൻ എന്ന ബാലൻ വക്കീലും അത്തരത്തിൽ വിക്കുള്ള ഒരാളാണ്. മറ്റുള്ളവരുടെ മുന്നിൽ പരിഹാസപാത്രമാകുന്ന, പക്ഷേ എല്ലാ കഴിവുകളുമുള്ള ഒരുവൻ. ഇപ്പോഴും ജൂനിയറായി വർക്ക് ചെയ്യുന്ന ബാലൻ വക്കീലിന്റെ ജീവിതത്തിലേക്ക് അനുരാധ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്ന് വരുന്നു. ലോകത്തോൽവി സ്വന്തം അച്ഛൻ തന്നെ വിശേഷിപ്പിക്കുന്ന ബാലൻ വക്കീലിന്റെ ജീവിതം അതോടെ കൂടുതൽ സങ്കീർണമാകുന്നു. പക്ഷേ തനിക്ക് കിട്ടിയത് ഒരു അവസരമാണെന്ന് തിരിച്ചറിയുന്ന ബാലൻ വക്കീൽ പിന്നീട് ഓരോ ഊരാകുടുക്കുകൾ മനോഹരമായി അഴിച്ചെടുക്കുന്നതാണ് കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഇതിവൃത്തം. ദിലീപിൽ നിന്നും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന കോമഡിയും മികച്ചൊരു പ്രകടനവുമാണ് ബാലൻ വക്കീലിലൂടെ ലഭിച്ചിരിക്കുന്നത്. കോമഡിക്കൊപ്പം ആക്ഷനും മനോഹരമായി തന്നെ ദിലീപ് കൈകാര്യം ചെയ്തിട്ടുണ്ട്. ശാരീരികമായി കുറവുകൾ ഉള്ള കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള അസാമാന്യ വൈഭവം കുഞ്ഞിക്കൂനൻ, സൗണ്ട് തോമ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ്. തന്റെ വിക്കൻ വക്കീലിന്റെ റോളിലൂടെ ആ നിരയിലേക്ക് പുതിയൊരു സംഭാവന കൂടി നൽകിയിരിക്കുകയാണ് ദിലീപ്.

Kodathisamaksham Balan Vakkeel Review

ദിലീപ് – മംമ്ത സൂപ്പർഹിറ്റ് ജോഡി വീണ്ടും ഒന്നിച്ചത് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മൈ ബോസ്, 2 കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളിലെ അത്രയും പ്രാധാന്യം ഇല്ലാതിരുന്നിട്ടും തന്റെ ഭാഗം വളരെ മനോഹരമായിട്ട് തന്നെ മംമ്ത ചെയ്തിട്ടുണ്ട്. കൗണ്ടർ അറ്റാക്കുമായി ദിലീപിനൊപ്പം നിറഞ്ഞ് നിൽക്കുകയാണ് മംമ്ത. അതുപോലെ തന്നെ കൈയ്യടി നേടുന്ന രണ്ടു പേരാണ് സിദ്ധിഖിക്കയും അജു വർഗീസും. സിദ്ധിഖിന്റെ ന്യൂ ജനറേഷൻ ഡാഡിന് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ അജു വർഗീസ് തുടക്കം മുതൽ ഒടുക്കം വരെ ദിലീപിനൊപ്പം പൊട്ടിച്ചിരിപ്പിച്ച് കൂടെ നിൽക്കുന്നുണ്ട്. ഫോൺ തട്ടിപ്പറിച്ച് കൊണ്ടുള്ള ഓട്ടമെല്ലാം ഏറെ പൊട്ടിച്ചിരികളും സമ്മാനിച്ചു. കുറെ കാലമായി കാണാൻ സാധിക്കാതിരുന്ന സുരാജിന്റെ തനത് ഭാവങ്ങളും ഏറെ പൊട്ടിച്ചിരികളോടെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗണേഷ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭീമൻ രഘു, ബിന്ദു പണിക്കർ, പ്രിയ ആനന്ദ് എന്നിവരും അവരുടെ ഭാഗങ്ങൾ ഏറെ മനോഹരമാക്കി.

Kodathisamaksham Balan Vakkeel Review

പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക കോമഡിയും ആക്ഷനും ത്രില്ലും സസ്‌പെൻസും എല്ലാം നിറച്ച് നല്ലൊരു തിരക്കഥ തന്നെയാണ് സംവിധായകൻ കൂടിയായ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ, രാഹുൽ രാജ് എന്നീ സംഗീത സംവിധായകരുടെ പിന്തുണ കൂടിയായപ്പോൾ ബാലൻ വക്കീൽ പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്നു. അഖിൽ ജോർജിന്റെ ക്യാമറ വർക്ക്, പ്രത്യേകിച്ച് തേൻ പനിമതിയെ എന്ന ഗാനം, ഏറെ പ്രശംസ അർഹിക്കുന്നു. പ്രേക്ഷകന്റെ ആസ്വാദനത്തെ ഏറെ മനോഹരമാക്കുവാൻ ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും വളരെയേറെ സഹായകമായിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കും എല്ലാമുള്ള ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് കോടതിസമക്ഷം ബാലൻപിള്ള. മനസ്സ് നിറഞ്ഞ ചിരികളും ആവേശവും ആകാംക്ഷയും നിറയുന്നൊരു ത്രില്ലിംഗ് അനുഭവവും ഒന്നിച്ചു കിട്ടുന്നൊരു പക്കാ എന്റർടൈനർ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago