മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കൃഷ്ണകുമാര്‍. കൂടെവിടെ പരമ്പരയിലെ കൃഷ്ണകുമാറിന്റെ കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതില്‍ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.
സീരിയലില്‍ നിന്ന് തന്റെ കഥാപാത്രത്തെ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മ്മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുമ്പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും.
‘Trust the timing of God’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ‘GPS’ സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും. എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്ന കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. സീരിയലില്‍ ആദിയായി തിരിച്ചു വരാന്‍ വേണ്ടി ഞാനും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റിന് ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല വഴികള്‍ അടച്ചു എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…