ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ കഴിഞ്ഞദിവസം പ്രഖ്യപിച്ച കോട്ടയം കുഞ്ഞച്ചൻ 2 ന് എതിർപ്പുമായി ആദ്യസിനിമയിലെ അണിയറക്കാർ.മുൻകൂർ അനുമതി തേടാതെയാണ് പ്രഖ്യാപനം നടത്തിയത് എന്ന് ആദ്യ സംവിധായകൻ റ്റി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു.
അണിയറക്കാര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും സിനിമയുടെ പേരും പോസ്റ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും അരോമ മണി മാധ്യമങ്ങളെ അറിയിച്ചു.ജനശ്രദ്ധ ഏറെ ആകർഷിച്ചതും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തമാണ് കോട്ടയം കുഞ്ഞച്ചൻ 2 റെ പ്രഖ്യപനം.ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുറത്തു വിട്ടത്. യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
1990 ൽ ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ എഴുത്തുകാരനായ മുട്ടത്തുവർക്കി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ പുറത്തിറങ്ങിയത്.സംവിധായകന്റെ പ്രതീക്ഷകൾക്കപ്പുറം സിനിമ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയായിരുന്നു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…