മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് വളരെ സീരിയസ് കഥാപാത്രങ്ങൾ വരെയഭിനയിച്ചു മികവ് തെളിയിച്ച ഈ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. കുറച്ചു സീനുകളിൽ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിർത്തുന്നത്.
മിനിസ്‌ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് കൃഷ്ണപ്രഭയുടേത്. പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്‌ണപ്രഭ മോഹൻലാൽ ചിത്രമായ മാടമ്പിയിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രത്തിലൂടെ ഈ അടുത്ത് കൃഷ്ണപ്രഭ ഏറെ കൈയ്യടി നേടിയിരുന്നു. 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു.
1987 ൽ എറണാകുളം ജില്ലയിലെ സുധീന്ദ്ര ആശുപത്രിയിൽ കളമശ്ശേരി എച്ച്എംടിയിലെ മെക്കാനിക്കൽ എൻജിനീയർ സി.ആർ.പ്രഭാകരൻ നായരുടെയും ഷീലാ പ്രഭാകരൻ നായരുടെയും മകളായി ജനിച്ചു. സെന്റ് ജോസഫ് കളമശ്ശേരിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, തേവര സേക്രഡ് ഹാർട്ട്സ് കോളേജ് കൊച്ചിയിൽ നിന്ന് ഹ്യുമാനിറ്റീസിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം, മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചു.
ഇപ്പോഴിതാ ഏറെ വൈറലായ വിക്രാന്ത് റോണയിലെ ‘രാ രാ രക്കമ്മ ‘ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ചുവട് വെച്ചിരിക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സുഹൃത്ത് സുനിത റാവുവിന് ഒപ്പമാണ് താരം ചുവട് വെച്ചിരിക്കുന്നത്. ജാക്വിലിൻ ഫെർണാണ്ടസാണ് ചിത്രത്തിൽ ഈ ഐറ്റം സോങിനായി ചുവട് വെച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…