മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് വളരെ സീരിയസ് അയാ കഥാപാത്രങ്ങൾ വരെയഭിനയിച്ചു മികവ് തെളിയിച്ച ഈ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. കുറച്ചു സീനുകളിൽ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിർത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറിൽ ആയിരുന്നു കൃഷ്ണ പ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളിൽ കൃഷ്ണ പ്രഭയിൽ കാണാൻ സാധിച്ചത്.
“ഈ വീഡിയോ എന്റെ ശരീരപരിവർത്തനത്തെക്കുറിച്ചാണ്!! എന്റെ വർക്ക്outട്ട് പതിവ്, വ്യായാമങ്ങൾ, പരിശീലനം, എല്ലാം.. നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..” എന്നാണ് വീഡിയോ യൂട്യൂബിൽ പങ്കു വെച്ച് കൊണ്ട് കൃഷ്ണ പ്രഭ കുറിച്ചത്. വർക്ഔട്ടുകൾ വളരെ കഠിനമാണല്ലോ എന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകൾ ഇപ്പോൾ ആ വീഡിയോക്ക് ലഭിക്കുന്നുണ്ട്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ലൂടെയാണ് ഈ അടുത്തിടെ കൃഷ്ണ പ്രഭ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. 2005 ഇൽ പുറത്തു വന്ന ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്”ഈ വീഡിയോ എന്റെ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…