വാർത്ത അവതാരകനായി എത്തി പിന്നീട് അഭിനേതാവായി അരങ്ങേറി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നിങ്ങനെ നാല് പെൺമക്കൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എന്നും ആവേശം കൊള്ളുന്നുണ്ട്. ത്തമകൾ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികയാണ്. ഇപ്പോഴിതാ മകൾ അഹാനക്ക് ജന്മദിനാശംസ നേർന്ന് കൃഷ്ണകുമാർ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13.🙏 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി… ആഹാന❤💐 അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. “അച്ഛൻ”. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ “അച്ഛൻ” എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ♥️🌹 ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.. 🙏
സിനിമയിൽ കാണുന്നത് പോലെ എപ്പോഴും സന്തോഷമുള്ള കുടുംബം അല്ല തന്റേത് എന്ന് കൃഷ്ണകുമാർ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.. “പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ അങ്ങനെയല്ല. പോസറ്റീവും നെഗറ്റീവും ചേര്‍ന്നതാണ് ജീവിതം. നെഗറ്റീവിലും കുറച്ച് പോസറ്റീവ് ഉണ്ടാകുമല്ലോ. മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും.”
“പക്ഷേ അതൊക്കെ ചേര്‍ന്നതാണ് കുടുംബം. ഞാൻ കുട്ടികളോട് എപ്പോഴും പറയും, നമ്മള്‍ നമ്മളായി തന്നെ ഇരിക്കുക. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് കാര്യം പറയാതിരിക്കരുത്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ ആദ്യം ചിലപ്പോള്‍ അത് അംഗീകരിക്കാൻ പറ്റിയെന്നുവരില്ല. പക്ഷേ ഇതാണ് അഹാന, ഇതാണ് കൃഷ്‍ണകുമാര്‍ എന്ന് മനസിലാക്കണം. മുമ്പ് പറയും തെറ്റുകളില്‍ നിന്ന് പഠിക്കണം എന്ന്. ഇപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് കൂടി പഠിക്കണമെന്ന് ആണ് ഞാൻ പറയുക. കാരണം അവര്‍ക്ക് പറ്റിയ തെറ്റിയ തെറ്റ് നമുക്ക് പറ്റാൻ പാടില്ലല്ലോ. “
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…