അൽഫോൻസ് പുത്രേൻ ഒരുക്കിയ നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങൾ കൂടാതെ വള്ളീം തെറ്റി പുള്ളീം തെറ്റി, മരുഭൂമിയിലെ ആന, ആദി, അള്ള് രാമേന്ദ്രൻ, തൊബാമ തുടങ്ങിയ ചിത്രങ്ങളിലും കൃഷ്ണശങ്കർ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഗംഭീര മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ..
ഒരു പുതിയ സിനിമ ഇറങ്ങിയ പോലെ ഞങ്ങളുടെ തോബാമ കണ്ടാസ്വദിച്ച, സിനിമയുടെ അഭിപ്രായം ഫോണിലൂടെയും മെസ്സേജിലൂടെയും ഞങ്ങളെ അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി. S.V.Krishnasankar എന്ന എന്റെ സ്വഭാവത്തിലോ, രൂപത്തിലോ, ഭാവത്തിലോ, ശരീരഭാഷയിലോ സാമ്യമില്ലാത്ത “മമ്മൂ” എന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ചേൽപ്പിച്ച സംവിധായകൻ മൊഹ്സിന് ഒരുപാട് നന്ദി. ഈ കഥ പറയുമ്പോൾ 68 കിലോ ആയിരുന്ന എന്നെ മുടി വളർത്തിയാൽ, clean shave ചെയ്‌താൽ, വണ്ണം കൂട്ടിയാൽ, കുടവയറാക്കിയാൽ, ഇത് മമ്മുവാകും എന്ന് മൊഹ്‌സിൻ അവന്റെ മനസ്സിൽ മമ്മുവിന്റെ ഒരു രൂപമുണ്ടാക്കി. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഞാനും മനസ്സ് കൊണ്ടും ശരീരം കൊണ്ടും മമ്മുവിലേക്ക് അടുത്തുകൊണ്ടിരുന്നു.
68ൽ നിന്നും ആദ്യം 70, പിന്നെ 75, 80, പിന്നെ 84 കിലോ ആയപ്പോൾ മൊഹ്‌സിൻ പറഞ്ഞു, “ഇതാണ് മമ്മു”. 27 April, 2018 തോബാമ തിയേറ്ററിൽ വന്നു. “ചില സാങ്കേതിക കാരണങ്ങളാൽ..” എന്ന വാക്ക് ഉപയോഗിക്കാതെ, ഞങ്ങളുടെ കാര്യങ്ങൾ കൊണ്ട് സിനിമ തിയേറ്ററിൽ നിന്നില്ല. പക്ഷെ എന്നിട്ടും മൊഹ്‌സിൻ തോബാമയിൽ തന്നെ നിന്ന്, ആ സിനിമയെ Re-edit ചെയ്ത്, DI ചെയ്ത്. വീണ്ടും ബാക്ഗ്രൗണ്ടും, സൗണ്ടും എല്ലാം ചെയ്ത്, ഒരു പുതിയ സിനിമയാക്കി. അത് Asianet ഏറ്റെടുത്തു, Thanks to Madhavan Sir & Dileep Sir. ഇന്നലെ ഒരു പുതിയ സിനിമ റിലീസ് ചെയ്‌ത പോലെ നിങ്ങളുടെ അടുത്ത് എത്തിച്ചു. അത് കണ്ട് നിങ്ങൾ വിളിച്ച ഫോൺ കോളുകളും, അയച്ച മെസ്സേജുകളും, ഇനിയും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം തരുന്നു. ഒന്നാലോചിക്കുമ്പോൾ, എന്റെയും മമ്മുവിന്റെയും ആഗ്രഹം ഒന്നാണ്. “ഒരുനല്ല നടനാവുക” എന്നത്. അതിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ആ യാത്രയിൽ ഇതുപോലെ നിങ്ങൾ ഒപ്പമുണ്ടാവുമെന്ന് ഞാൻ ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. ഒരുപാട് നന്ദി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…