ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘കുമാരി’. നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കുമാരി’യുടെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നു. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്.
‘കുമാരി’യുടെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. ‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് നിർമ്മൽ സഹദേവ്. ‘ഹേ ജൂഡ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് നിർമ്മൽ.
രാഹുൽ മാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ എന്റർടൈൻമെന്റ്സ്. ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോൺ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികൾ. ലൈൻ പ്രൊഡ്യൂസർ – ഹാരീസ് ദേശം, സംഗീതം – ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ –
ഗോകുൽ ദാസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, പരസ്യകല – ഓൾഡ് മോങ്ക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – വിവേക് വിനയരാജ്, പി ആർ ഓ – എ സ് ദിനേശ്, മീഡിയ മാർക്കറ്റിംഗ് – ശബരി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…