Categories: Others

ഫഹദിന്റെ ചുറ്റിക,കായലിലെ കവര തുടങ്ങി വി എഫ് എക്‌സ് വിളയാട്ടം; കാണാം കുമ്പളങ്ങി നൈറ്റ്‌സ് വി എഫ് എക്‌സ് ബ്രെക്ക് ഡൗൺ

മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരു ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്ത വിഷ്വലുകള്‍ വി.എഫ്.എക്‌സിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നത് ഇന്നു സർവ്വസാധാരണമാണ്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ ഇത്രയേറെ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗണ്‍ പുറത്തായപ്പോഴാണ് പ്രേക്ഷകന് മനസ്സിലായത്. കാരണം അത്രയേറെ കിടിലൻ വർക്കാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്.

കുമ്പളങ്ങിയുടെ വി.എഫ്.എക്‌സ് ഡിപാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത് മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസാണ്. കടലില്‍ കവര കയറുന്നതു മുതല്‍ ഷമ്മി ചുറ്റിക എറിയുന്നതു വരെ വളരെ പെര്‍ഫക്ടായി ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും, ദിലീഷ് പോത്തനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു സി നാരായണനാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ചായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago