കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തുവിട്ടു. മലയാള സിനിമയിലെ നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് തന്നെയാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും. സൂപ്പർ ഡീലക്സ് ഫെയിം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം കാസർഗോഡ് പൂർത്തിയായി. സന്തോഷ് ടി കുരുവിള നിർമിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ നടൻ കുഞ്ചാക്കോ ബോബനാണ്.
ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമാണ കമ്പനിയും നടത്തിയത് ആറു മാസത്തോളം നീണ്ടുനിന്ന പ്രീ – പ്രൊഡക്ഷൻ ജോലികളാണ്. കാസർഗോഡ് പ്രദേശത്തെ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ വൻ ഒരുക്കങ്ങളായിരുന്നു ഈ സിനിമയ്ക്കായി നടത്തിയത്. കാസ്റ്റിംഗ് കോളിലൂടെ ഈ പ്രദേശത്തു നിന്നു തന്നെയുള്ള നിരവധി കലാകാരൻമാരെ കണ്ടെത്തി. തുടർന്ന് അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. അതിനു ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുമ്പായി ഷൂട്ട് ചെയ്തു. ഫിനിഷിംഗ് സ്കൂളുകൾക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവർ ഈ സിനിമയിൽ അവസരങ്ങൾ നേടുകയും ചെയ്തു.
കുഞ്ചാക്കോ ബോബനെ കൂടാതെ ബേസിൽ, ഉണ്ണിമായ എന്നിവരും ചിത്രത്തിലുണ്ട്. അറുപത് ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിംഗിന് കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചു. മലയാളത്തിലെ ഒരുപിടി മികച്ച സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. ‘ ഡാ തടിയാ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘വൈറസ്’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ആർക്കറിയാം’ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. എസ് ടി കെ ഫ്രെയിംസ് (STK Frames) നൊപ്പം മലയാള സിനിമാചരിത്രത്തിലെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉദയാ പിക്ചേർസും കുഞ്ചാക്കോ ബോബൻ പ്രോഡക്ഷൻസും ഈ സിനിമയ്ക്കായ് കൈ കോർക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം) ഈ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ. മനോജ് കണ്ണോത്ത് – എഡിറ്റർ, ജോതിഷ് ശങ്കർ – ആർട്ട് ഡയറക്ടർ, ഡോൺ വിൻസെന്റ് – സംഗീതം, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ് – വിപിൻ നായർ, കോസ്‌റ്റ്യൂം – മെൽവി ജെ, സ്റ്റിൽസ് – ഷാലു പേയാട്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് ഗോപിനാഥ്, കാസ്റ്റിംഗ് ഡയറക്ടർ – രാജേഷ് മാധവൻ.അരുൺ സി തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്. ഫിനാൻസ് കൺട്രോളർ – ജോബീഷ് ആന്റണി. പരസ്യകല – ഓൾഡ് മങ്ക്. ചിത്രം ജൂലൈ ആദ്യവാരം തിയറ്ററുകളിൽ റിലീസ് ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…