മനോരമ ഓൺലൈൻ, ചുങ്കത്ത് ജ്വല്ലറി, ചാവേർ സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവർ സംയുക്തമായി നേതൃത്വം നൽകിയ സൂപ്പർ വുമൺസ് കപ്പിൽ വിസ്ഡൻ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. എറണാകുളം വൈറ്റില പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിലാണ് മത്സരങ്ങൾ നടന്നത്. ഫൈനൽ മത്സരത്തിൽ യുസി കോളജിനെതിരെയാണ് വിസ്‌ഡൻ ക്ലബ്ബ് 3 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. വിസ്‌ഡൻ ക്ലബ്ബിലെ രശ്മി രാംദാസ് പ്ലെയർ ഓഫ് ദ് സീരിസും മാർത്തോമ കോളജിലെ ആർ. ആര്യ എന്റർടെയിനിങ് പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി. ഫൈനൽ മത്‌സരത്തിന് പിന്നാലെ വിജയികളായ വിസ്‌ഡൻ ക്ലബ്ബും ചാവേറിന്റെ അണിയറ പ്രവർത്തകരടങ്ങിയ ടീമും തമ്മിൽ ഒരു സൗഹൃദമത്സരവും സംഘടിപ്പിച്ചിരുന്നു.
ചാക്കോച്ചന്റേയും ആൻ്റണി വർഗീസിന്റെയും തകർപ്പൻ പ്രകടനത്തിനാണ് കാണികൾ പിന്നീട് സാക്ഷ്യം വഹിച്ചത്. ആറ് ഓവറിൽ അമ്പത്തിയാറ് റൺസാണ് ആദ്യം ബാറ്റ് ചെയ്‌ത ചാവേർ ടീം സ്വന്തമാക്കിയത്. ഇരുപത്തിയെട്ട് റൺസുമായി ചാക്കോച്ചനും ഇരുപത്തിരണ്ട് റൺസുമായി പെപ്പെയും തകർത്തു കളിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിസ്‌ഡൻ ക്ലബ്ബിന് ആറോവറിൽ ഇരുപത്തിയേഴ് റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ. ചാവേർ ടീം ഇരുപത്തൊൻപത് റൺസിന് വിജയിച്ചപ്പോൾ ചാക്കോച്ചനും പെപ്പെയും ഓരോ വിക്കറ്റ് വീതം നേടി ബൗളിങ്ങിലും തിളങ്ങി.
സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, സംവിധായകൻ ടിനു പാപ്പച്ചൻ, അരുൺ നായർ, സജിൻ ഗോപു, എറണാകുളം എംപി ഹൈബി ഈഡൻ, തൃക്കാക്കര എംഎൽഎ ഉമാ തോമസ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് വിഭാഗത്തിലെ സീനിയർ ജനറൽ മാനേജർ ബോബി പോൾ, ലങ്കാരാ ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആശ അനീറ്റ് ആന്റണി എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു. ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേറിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. അർജുൻ അശോകനും ചിത്രത്തിലെ ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ 42 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി വൈറലായിരിക്കുകയാണ്. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…