പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രങ്ങളുമായി ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. നായാട്ട്, നിഴൽ എന്നിങ്ങനെ അവസാനം പ്രേക്ഷകരിലേക്ക് എത്തിയ സിനിമകൾക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്ക് വെക്കാറുള്ള ചാക്കോച്ചൻ ബൗൾ ചെയ്യുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.നല്ല ദിനങ്ങൾ വരുമെന്ന പ്രതീക്ഷ പങ്ക് വെച്ചാണ് ചാക്കോച്ചൻ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
നിരവധി സെലിബ്രിറ്റികൾ വീഡിയോയിൽ കമന്റുകളുമായി വന്നിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കുറിച്ച കമന്റ്. ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നുവെന്നാണ് സഞ്ജു കുറിച്ചത്. ‘എന്നെ പഞ്ഞിക്കിടാൻ അല്ലേ’ എന്നാണ് ചാക്കോച്ചൻ അതിന് മറുപടി നൽകിയത്. നിലവിൽ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു. കോവിഡ് മൂലം നിർത്തിവെച്ചിരിക്കുന്ന ഐപിഎൽ UAEയിൽ തുടരുമെന്നാണ് അറിയുവാൻ കഴിയുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന് വേണ്ടി മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഞ്ജുവിന് കഴിയുമെന്ന് തന്നെയാണ് ഏവരുടെയും വിശ്വാസം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…