Categories: MalayalamNews

ഇനിയുള്ള ആഗ്രഹം ഇന്റർനാഷണൽ ലെവലിൽ ഉള്ള സിനിമകളുടെ ഭാഗമാകാൻ: കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയർന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അന്ന് തകര്‍ത്തത് മമ്മൂട്ടി ചിത്രം ഹിറ്റ്‌ലര്‍ സൃഷ്ടിച്ച ഇൻഡസ്ട്രി ഹിറ്റ്‌ റെക്കോര്‍ഡ്‌ ആണ്. പിന്നീട് നിറം, കസ്തൂരിമാൻ പോലുള്ള മികച്ച ക്യാമ്പസ്‌ ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം യുവാക്കളുടെ ഹരമായി മാറി. പിന്നീട് ഒരു ചോക്ലേറ്റ് ബോയ് എന്ന ഇമേജ് വന്നെങ്കിലും ട്രാഫിക്, വേട്ട തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളും ഓർഡിനറി, സീനിയേഴ്സ്, റോമൻസ്, മല്ലുസിംഗ് പോലുള്ള വലിയ വിജയചിത്രങ്ങളും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യം ഉയർത്തി.

അച്ഛനായി എന്ന വാർത്ത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു. ചാക്കോച്ചൻ-പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നപേരിൽ ഒരു ആൺകുഞ്ഞ് പിറന്നു. ഈയിടെ നടന്ന ഒരു ക്ലബ്ബ് എഫം ആഭിമുഖത്തിൽ ഇനി സിനിമാജീവിതത്തിൽ ചെയ്യാനുള്ള ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് മറുപടിയായി കുഞ്ചാക്കോബോബൻ പറഞ്ഞത് ഇങ്ങനെയാണ്. ഇന്റർനാഷണൽ ലെവലിൽ ഉള്ള സിനിമകളുടെ ഭാഗമാവാൻ താൽപര്യമുണ്ടെന്നും പക്ഷെ, അതിനായി പ്ലാനിങ് കാര്യങ്ങൾ ഒന്നും ഇല്ല, അതൊക്കെ താനേ സംഭവിക്കേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago