നാലാം വാരവും നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് ദുൽഖർ സൽമാൻ ചിത്രം കുറുപ്. നവംബർ 12ന് ആയിരുന്നു കുറുപ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഉണ്ടായത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കി. നാലാം വാരവും തുടരുന്ന ഹൗസ്ഫുൾ ഷോകൾ തന്നെ ഇതിന് ഉദാഹരണമാണ്. കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ വലിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് കുറുപ് എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമോ എന്ന വലിയ ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ, ആ ആശങ്കയെ അസ്ഥാനത്താക്കി പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച കുറുപ് മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്തു.
അതേസമയം, കുറുപ് ഇതിനകം 75 കോടി ക്ലബിൽ ഇടം പിടിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ നായകനായ നൂറു കോടി ക്ലബിൽ ഇടം പിടിച്ച, പുലി മുരുകൻ, ലൂസിഫർ ഇനീ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രം 75 കോടി എന്ന സംഖ്യ ആഗോള കളക്ഷൻ ആയി നേടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനിടയിൽ റിലീസിന് മുമ്പ് തന്നെ മരക്കാർ 100 കോടി സ്വന്തമാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
വിദേശ മാർക്കറ്റിൽ ചിത്രത്തിന് ലഭിച്ച വമ്പൻ റിലീസ് ആണ് ഇത്ര ചെറിയ സമയത്ത് തന്നെ ഇത്രയും വലിയ തുക സ്വന്തമാക്കാൻ സഹായിച്ചത്. കൂടുതൽ ഷോകൾ കുറഞ്ഞ ദിവസം കൊണ്ട് കളിച്ചു, കൂടുതൽ സ്‌ക്രീനിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരുക എന്ന രീതിയാണ് കുറുപ്പ് പിന്തുടർന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഉൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിലും കുറുപ് റിലീസ് ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…