ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രം കുറുപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നത് സിനിമയുമായുള്ള കരാര്‍ അനുസരിച്ചുള്ള തീരുമാനമാണെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഒരു സ്വകാര്യ മാധ്യമത്തോട് അറിയിച്ചു. ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും അതുകൊണ്ട് തന്നെ മറ്റൊരു പ്ലാറ്റ്ഫോമിൽ ചിത്രം വരുന്നതോടുകൂടി തീയേറ്ററിൽ നിന്ന് സിനിമ സ്വാഭാവികമായി പിൻവലിയുന്ന ഘട്ടം വരുമെന്നും വിജയകുമാര്‍ പറഞ്ഞു.
തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്താൽ ആ ചിത്രം പ്രേക്ഷകർ കാണാൻ പിന്നീട് തിയേറ്ററിലേക്ക് വരില്ലെന്നും തിയേറ്റര്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യാനാവു എന്ന നിബന്ധന നിലനിൽക്കേ കോവിഡ് സാഹചര്യം പരിഗണിച്ച് നിരവധി സിനിമകള്‍ റിലീസ് ചെയ്യാനുള്ളതിനാല്‍ അത് 30 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പ് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതെന്നും വിജയകുമാര്‍ അറിയിച്ചു.
ഏത് ഹിറ്റ് ചിത്രങ്ങൾ ആണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്യുന്നത് വരെ മാത്രമെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കു എന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ചിത്രം വരുന്നതോടുകൂടി തിയേറ്റർ അതിൻറെ പ്രസക്തി നഷ്ടപ്പെടും എന്നും ജനങ്ങൾ മൊബൈലില്‍ സിനിമ കാണാനുള്ള അവസരം ഉള്ളടത്തോളം പ്രേക്ഷകര്‍ അത് ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…