Categories: MalayalamMovie

‘പ്രകടന മികവ് കൊണ്ട് പ്രിഥ്വിരാജും റോഷനും തോറ്റു പോയത് ദേ ഈ മനുഷ്യനു മുന്നിലാണ്’, വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ ‘കുരുതി’ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ത്രില്ലര്‍ ചിത്രമായ കുരുതിയില്‍ പ്രധാന അഭിനേതാക്കളായി എത്തുന്നത് പ്രിത്വിരാജും റോഷന്‍ മാത്യൂസും മാമ്മുക്കോയയും ശ്രിന്ദയുമൊക്കെയാണ്. ചിത്രത്തിലെ മാമ്മുക്കോയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഇപ്പോഴിതാ അദ്ദേഹത്തെ പ്രശംസിച്ച് അജ്മല്‍ നിഷാദ് എന്ന യുവാവ് തേര്‍ഡ് ഐ മൂവി ക്ലബ്ബില്‍ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. പിത്വിരാജ് നെ പോലൊരു പെര്‍ഫോമറും റോഷനെ പോലൊരു മലയാള സിനിമയുടെ ഭാവി വാഗ്ധാനവും മുന്നിലുണ്ടായിട്ടും അവരെല്ലാം പ്രകടന മികവ് കൊണ്ട് തോറ്റു പോയത് മാമുക്കോയയുടെ മുന്നിലാണെന്ന് അദ്ദേഹം കുറിക്കുന്നു.

കുറിപ്പ് ഇങ്ങനെ

മലയാള സിനിമ ഉപയോഗിക്കാന്‍ വൈകിപ്പോയ നടന്‍ എന്നൊരു വിശേഷണം ഒരിക്കല്‍ പോലും മമ്മുക്കോയ എന്ന ഈ മനുഷ്യന് ചേരുന്നത് അല്ല എന്ന് അറിയാമെങ്കിലും ഇന്നലെ കുരുതി കണ്ടപ്പോള്‍ എന്ത് കൊണ്ടും ഇത്തരം റോളുകല്‍ കുറച്ചു കൂടി മുന്നേ തന്നെ ഈ മനുഷ്യനെ തേടി എത്തേണ്ടത് ആയിരുന്നില്ലേ എന്നൊരു ചിന്ത പലപ്പോഴും മനസിലൂടെ കടന്നു പോയിരുന്നു. പ്രിത്വിരാജ്‌നെ പോലൊരു പെര്‍ഫോമറും റോഷനെ പോലൊരു മലയാള സിനിമയുടെ ഭാവി വാഗ്ദാനവും മുന്നിലുണ്ടായിട്ടും അവരെല്ലാം പ്രകടന മികവ് കൊണ്ട് തോറ്റു പോയത് ദേ ഈ മനുഷ്യന്‍ മുന്നില്‍ ആണ്. അവരുടെ പ്രായത്തേക്കാള്‍ ഈ ഫീല്‍ഡില്‍ എക്സ്പീരിയന്‍സ് ഉള്ള ഈ മനുഷ്യനോട്

കുരുതിയുടെ റിലീസ് നു മുന്‍പ് പ്രിത്വിരാജ് മമ്മുക്കോയ എന്ന പ്രതിഭയുടെ ഡയലോഗ് പറച്ചിലിനെ പറ്റി വാ തോരാതെ സംസാരിക്കുന്നത് കേട്ടിരുന്നു. എത്ര ലെങ്തി ഉള്ള ഡയലോഗ് ആണെങ്കിലും യാതൊരു തെറ്റും പറ്റാതെ അവതരിപ്പിക്കാന്‍ കഴിയുന്ന പുള്ളിയുടെ കഴിവിനെ പറ്റി ഇന്നലെ സിനിമ കണ്ട് കൊണ്ടിരുന്നപ്പോളും ഓരോ ഡയലോഗ് കൊണ്ടും അത് പറയുന്ന രീതി കൊണ്ടും എന്തിന് ചില നോട്ടം കൊണ്ടു പോലും ഈ മനുഷ്യന്‍ ഞെട്ടിക്കുക തന്നെ ആയിരുന്നു. എന്റെ ബാപ്പ ഖാദര്‍ ഉണ്ടാക്കി ഇട്ട പുരയാണത്, അവിടെ കേറി ഹറാം പിറപ്പ് കാണിച്ചാല്‍ ആരായാലും ആ കൂട്ടത്തിലെ ഒന്നിനെ എങ്കിലും കൊണ്ടേങ്കിലെ ഈ മൂസ പോകു

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago