പാലക്കാടൻ സൗന്ദര്യവും ഗ്രാമീണതയും മനസിളക്കുന്ന അതിമനോഹരഗാനം, ജലധാര പമ്പ് സെറ്റിലെ ‘കുരുവി’ ഗാനം പുറത്തിറങ്ങി

മലയാളസിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തിയ ചിത്രമായ ജലധാര പമ്പ് സെറ്റ് സിൻസ് 1962ലെ വീഡിയോ ഗാനം പുറത്തിറങ്ങി. കുരുവി എന്ന ഗാനമാണ് റിലീസ് ചെയ്തത്. പാലക്കാടിന്റെ ഗ്രാമീണതയും സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞുതുളുമ്പുന്നതാണ് പാട്ടിന്റെ ഓരോ രംഗങ്ങളും. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷ് ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാക്കുന്നു. ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962 നിർമിച്ചിരിക്കുന്നക്. രജനികാന്ത് നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ ആളെ നിറയ്ക്കുമ്പോഴും അതിനോട് മത്സരിച്ച് നിൽക്കുന്നുണ്ട് ജലധാര പമ്പ് സെറ്റ് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ – ജോഷി മേടയിൽ, കൊറിയോഗ്രാഫി – സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് – ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ – നൗഷാദ് കണ്ണൂർ, ഡിസൈൻ – മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago