അവധിക്കാലം ആഘോഷമാക്കാനുള്ള വകയൊരുക്കി കുട്ടി കുറുമ്പന്മാർക്കായി കുട്ടനാടൻ മാർപാപ്പ ടീം. തീയറ്ററീൽ എത്തുന്ന കുട്ടികൾക്കായി എല്ല റിലീസിംഗ് സെന്ററിൽ നിന്നും സൗജന്യമായി താര മുഖംമൂടി സമ്മാനിച്ചുകൊണ്ടു റിലീസിലും വ്യത്യസ്ഥത കൈവരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് വിജയൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. അദിതി രവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ കുത്ത് ഡാൻസ് ശ്രദ്ധേയമായിരുന്നു.
അജു വർഗീസ് ,രമേശ് പിഷാരടി ,ഇന്നസെന്റ് ,ധർമജൻ ബോൾഗാട്ടി ,ശാന്തി കൃഷ്ണ,സലിംകുമാർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രാഹുൽ രാജാണ്. ശാന്തി കൃഷ്ണ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നു.അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സുനിൽ എസ് പിള്ളയാണ്.മലയാളം മൂവി മേക്കേഴ്സിന്റെയും ഗ്രാൻഡ് ഫിലിം കോർപറേഷന്റെയും ബാനറിൽ ഹസീബ് ഹനീഫ് ,അജി മേടയിൽ ,നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…