Categories: MalayalamReviews

ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വീണ്ടും | കുട്ടൻപിള്ളയുടെ ശിവരാത്രി റീവ്യൂ വായിക്കാം

പി സി കുട്ടൻപിള്ള എന്ന പേര് കേട്ടാൽ പണ്ടെല്ലാവരും പേടിക്കുമായിരുന്നു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റുമായി പിന്നീട് കുട്ടൻപിള്ള എന്നത് കോമഡി പേരായി രൂപാന്തരം പ്രാപിക്കുന്നതാണ് പിന്നീട് മലയാളികൾ കണ്ടത്. അത്തരത്തിൽ ഉള്ള അവസാനത്തെ കുട്ടൻപിള്ളയുടെ എന്ന് തന്നെ പറയാവുന്ന ഒരു കഥയുമായിട്ടാണ് ജീൻ മാർക്കോസ് എന്ന സംവിധായകൻ എത്തിയിരിക്കുന്നത്. ഏയ്ഞ്ചൽസ് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ആദ്യചിത്രത്തിന് ശേഷം വലിയൊരു ഇടവേളക്ക് ശേഷമാണ് ജീൻ മാർക്കോസ് കുട്ടൻപിള്ളയുടെ ശിവരാത്രിയുമായി എത്തിയിരിക്കുന്നത്. ഈ ഒരു ഇടവേളയിൽ അദ്ദേഹം നടത്തിയ എല്ലാ കഠിനാധ്വാനങ്ങളുടെയും ആകെത്തുകയാണ് ഈ ചിത്രം.

Kuttanpillayude Sivarathri Review

പ്ലാചോട്ടിൽ കുട്ടൻ പിള്ളയ്ക്കും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ശകുന്തളയ്ക്കും മൂന്ന് മക്കളാണുള്ളത്. വീട്ടിലെ പ്ലാവിനെയും അതിലെ ചക്കയേയും ജീവനുതുല്യം സ്നേഹിക്കുന്ന, ഒരു പക്ഷേ സ്വന്തമാ മക്കളേക്കാൾ സ്നേഹിക്കുന്ന, കുട്ടൻപിള്ളയുടെ ജീവിതത്തിലേക്ക് തന്റെ മക്കളും മരുമക്കളും എത്തുകയാണ്. എന്നാൽ ഇവരുടെയെല്ലാം വരവ് കുട്ടൻ പിള്ള എന്ന ഗൃഹനാഥന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച പ്രകടനം ഏതാണെന്ന് ചോദിച്ചാൽ അത് കുട്ടൻപിള്ളയാണെന്ന് നിസംശയം പറയുവാൻ സാധിക്കും. പെൻഷൻ പ്രായത്തോട് അടുത്ത കുട്ടൻപിള്ളയുടെ പിടിവാശികളും കാർക്കശ്യവുമെല്ലാം വളരെ തന്മയത്വത്തോട് കൂടി അവതരിപ്പിക്കുവാൻ സുരാജിന് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ നിലയുറപ്പിക്കുന്ന പ്രകടനമാണ് കുട്ടൻപിള്ളയുടേത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇടയിൽ ഹീറോയായി തിളങ്ങുന്ന ബിജു സോപാനമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരു കിടിലൻ പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. മനസ്സറിഞ്ഞ് ചിരിക്കാനുള്ള തമാശകളും പേടിപ്പെടുത്തുന്ന ചില സന്ദർഭങ്ങളുമൊക്കെയായി ചിത്രം പ്രേക്ഷകർക്കായി ഒരു ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ശ്രന്ദ, മിഥുൻ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ എന്നിങ്ങനെ മറ്റുള്ള അഭിനേതാക്കളും ചിത്രത്തെ പ്രേക്ഷകർക്ക് ഒരു മനോഹര വിരുന്നാക്കി തീർക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

Kuttanpillayude Sivarathri Review

സ്വാഭാവികനർമ്മവും ആക്ഷേപഹാസ്യവുമാണ് സിനിമയുടെ കാതലായ നിലകൊള്ളുന്നത്. ഒരു സാധാരണ കഥ മികച്ചൊരു ടീമിന്റെ കഠിനാധ്വാനവും സമർപ്പണവും വഴി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു കലാസൃഷ്ടിയായി തീർന്നിരിക്കുന്നതാണ് പ്രേക്ഷകർ കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ കാണുന്നത്. കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലേക്ക് എത്തുന്നതോട് കൂടി ചിത്രം ആക്ഷേപഹാസ്യത്തിനൊപ്പം ഒരു ഗൗരവഭാവം കൂടി സ്വായത്തമാക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ഒരു ദുരന്തത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായപ്പോൾ ചിത്രം പൂർണമാകുന്നു. തുടക്കത്തിൽ പ്രേക്ഷകന്റെ മനസ്സിലുയർന്ന പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അവസാനത്തോട് അടുക്കുന്തോറും ഉത്തരങ്ങൾ കിട്ടി തുടങ്ങുന്നു. ഒരു കോൺസ്റ്റബിളും ഒരു പ്ലാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയിൽ എന്താണിത്ര ഉള്ളതെന്ന ചോദ്യത്തിന് പ്രേക്ഷകന് ലഭിക്കുന്ന ഉത്തരം തന്നെയാണ് മനോഹരമായ അവതരണത്തിലൂടെ കുട്ടൻപിള്ളയുടെ ടീം പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്.

Kuttanpillayude Sivarathri Review

ജീൻ മാർക്കോസും ജോസ്ലെറ്റ് ജോസഫും ചേർന്നൊരുക്കിയ മനോഹരമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നത്. പ്രേക്ഷകന്റെ ആസ്വാദനതലത്തെ അങ്ങേയറ്റം ബഹുമാനിക്കുന്ന തിരക്കഥ പ്രേക്ഷകനെ ഒരിക്കൽ പോലും അലോസരപ്പെടുത്തുന്നില്ല എന്നതാണ് സത്യം. ഗായികയായി പ്രേക്ഷകലക്ഷങ്ങളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കൈവരിച്ചിട്ടുള്ള സയനോര സംഗീതസംവിധായകയായിട്ടുള്ള അരങ്ങേറ്റവും മോശമാക്കിയില്ല. ചക്കപ്പാട്ട് നേരത്തെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ മനോഹരമാണ്. ഫാസിൽ നാസറിന്റെ സിനിമാറ്റോഗ്രഫി പ്രേക്ഷകനും കുട്ടൻപിള്ളയുടെ ശിവരാത്രി ആഘോഷങ്ങളുടെ എല്ലാ ഭംഗിയും അനുഭവവേദ്യമാക്കി. സുരാജിന്റെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രകടനവും വേറിട്ട ഒരു കഥയും അതിന്റെ അതിലേറെ വ്യത്യസ്തമായ ഒരു അവതരണവുമായെത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി തീർച്ചയായും തീയറ്ററുകളിൽ തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമാനുഭവമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago