രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനായ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പൊലീസ് ത്രില്ലറായ ചിത്രത്തിന്റെ പ്രമേയം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസിന്റെ അന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ. മുൻപ് സിബി തോമസ് ഈ കഥ സഫാരി ചാനലിൽ പങ്കു വയ്ക്കുകയും അത് വളരെയധികം ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ചിത്രത്തിലുടനീളം രണ്ട് വിവിധ സംസ്കാരങ്ങൾ നിശബ്ദകഥാപാത്രങ്ങളായുണ്ട്. കേരളത്തിന്റെ പച്ചപ്പിൽ നിന്നും വടക്കേന്ത്യയിലെ ഊഷരതയിലേക്കാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകരെ എത്തിക്കുന്നത്. കുറ്റവും ശിക്ഷയും ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിലൂടെ എങ്ങിനെ വിശദീകരിക്കപ്പെടുന്നുവെന്ന് രാജീവ് രവിയുടെ സംവിധാനമികവിലൂടെ പ്രേക്ഷകരിലെത്തുന്നു. മലയാള പോലീസ് ചിത്രങ്ങളിൽ ഏറ്റവുമധികം യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന ചിത്രമായാണ് ‘കുറ്റവും ശിക്ഷയും’ കാത്തിരിക്കപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…