Categories: Malayalam

ലൗ ആക്ഷൻ ഡ്രാമ ടീസർ നെഞ്ചിലേറ്റി തമിഴ് സിനിമാ ലോകവും;ടീസർ സൂപ്പർ ഹിറ്റ് !

ഒടുവിൽ കാത്തിരിപ്പിനൊടുവിൽ ലൗ ആക്ഷൻ ഡ്രാമയുടെ ടീസർ ഇന്ന് പുറത്തിറങ്ങുകയുണ്ടായി. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായതിനാൽ ടീസറിൽ വലിയ പ്രതീക്ഷകൾ ആരാധകർ വെച്ചു പുലർത്തിയിരുന്നു.ആ പ്രതീക്ഷകളോടെല്ലാം നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ ഒന്നാകെ ചിത്രത്തിന്റെ ടീസറിനെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് ഇപ്പോൾ.തമിഴകത്ത് നിന്നും ടീസറിന് ഗംഭീര റിപ്പോർട്ടുകൾ തന്നെയാണ് ലഭിക്കുന്നത്.തമിഴിയിലെ പ്രമുഖ സിനിമാ നിരൂപകരും ട്രേഡ് പണ്ഡിറ്റുമാരും ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്യുകയുണ്ടായി.ചിത്രത്തിന്റെ തമിഴ് പശ്ചാത്തലവും നയൻസ് ആണ് നായിക എന്നുള്ളതും ടീസറിനെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിലും പ്രിയപെട്ടതാക്കുന്നു.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ.നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago