Categories: MalayalamNews

മലയാളനടനുമായി വിവാഹം..! വാർത്തകളോട് പ്രതികരിച്ച് ലക്ഷ്‌മി ഗോപാലസ്വാമി

നര്‍ത്തകിയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലെ ഒട്ടുമിക്ക നടീനടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട് ലക്ഷ്മി. ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ നായികയായെത്തിയ ‘അരയന്നങ്ങളുടെ വീട്’ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ ചിത്രം. ലക്ഷ്മി സിനിമയിലെത്തി ഇരുപത് വര്‍ഷം കഴിഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കു തോന്നുന്നത് മറ്റൊരതിശയമാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്മി ഇപ്പോഴും പഴയതു പോലെ തന്നെ. മാരിറ്റല്‍ സ്റ്റാറ്റസിലും മാറ്റമൊന്നുമില്ല.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താൻ വിവാഹിതയാകാൻ പോകുന്നെന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ഒരു മലയാള നടനുമായി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവാൻ പോവുകയാണ് എന്നതായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. ഇതിന് താഴെ ആ നടൻ മുകേഷാണോ ഇടവേള ബാബുവാണോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരും രം​ഗത്തെത്തി. തന്റെ വിവാഹ വാർത്ത വ്യാജമെന്നല്ല അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് വേണം പറയാൻ. താൻ സോഷ്യൽ മീഡിയയിൽ വാർത്തകൾ കാണുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച്‌ സത്യാവസ്ഥ തിരക്കിയതിൽ സന്തോഷമുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു. ഇതോടെ വാർത്തകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കൊറോണ സമയത്ത് വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. താന്‍ ഈ ലൈഫിലും ഹാപ്പിയാണ്. തന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അതു നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല- താരം പറയുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago