ദുൽഖർ സൽമാനൊടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ലക്ഷ്‍മി ഗോപാലസ്വാമി. ദുല്‍ഖറിനൊപ്പമുള്ള തന്റെ ചിത്രവും ലക്ഷ്‍മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.ലോഹിതദാസ് സംവിധാനം ചെയ്ത്, ലോഹിതദാസ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ നായികയായിട്ടാണ് ലക്ഷ്‍മി ഗോപാലസ്വാമി വെള്ളിത്തിരയിലെത്തുന്നത്.
20 വര്‍ഷം മുമ്പ് മമ്മൂട്ടിയോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപോള്‍ ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി കുറിച്ചിരിക്കുന്നു. അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ അഭിനയത്തിന് 2000- ത്തിലെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. തനിയെ, പരദേശി എന്നീ സിനിമകളിലെ അഭിനയത്തിന് 2007- ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം കേരളത്തിൽ വളരെ പ്രശസ്തമായി. സിനിമകളെക്കാൾ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2014-ൽ വിദ്യഎന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലക്ഷ്മി ഗോപാല സ്വാമിയ്ക്ക് ലഭിച്ചു. മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചു വരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…