മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ലക്ഷ്മി അവതാരകയായി തിളങ്ങി. താരോത്സവം, പട്ടുറുമാല്‍, ഏഷ്യാനെറ്റ് സൂപ്പര്‍ വോയിസ്, സ്‌കൂള്‍ ടൈം തുടങ്ങിയ പ്രോഗാമുകളിലും അവതാരക ആയി. എന്നാല്‍ ലക്ഷ്മിനക്ഷത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഫ്ളവേഴ്സ് ടി.വിയിലെ ടമാര്‍ പടാര്‍ എന്ന പ്രോഗ്രാമും, സ്റ്റാര്‍ മാജിക്കുമാണ്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാര്‍ മാജിക്. പല അവതാരകര്‍ വന്ന് പരാജയപ്പെട്ട പ്രോഗ്രാം ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീര്‍ന്നു.
ലക്ഷ്മിയുടെ അവതരണം തന്നെയാണ് ഷോ ഇത്രയേറെ വിജയിക്കാന്‍ പ്രധാനകാരണം. ആ പ്രോഗ്രാമിന് ശേഷമാണ് ലക്ഷ്മിക്ക് ആരാധകരുടെ എണ്ണം കൂടിയത്. ആരാധകര്‍ ചിന്നു എന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. അടുത്തിടെ താരം ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. തന്റെ ചാനലില്‍ കൂടി വ്യത്യസ്തമായ വീഡിയോകള്‍ താരം പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ ആരാധികയ്ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് ലക്ഷ്മി.
ഷാര്‍നി എന്ന തന്റെ ആരാധികയുടെ വിവാഹത്തിനാണ് താരം സര്‍പ്രൈസ് നല്‍കിയത്. ഷാര്‍നിയുടെ വരന്‍ നവീനാണ് സര്‍പ്രൈസ് ഒരുക്കിയത്. ഷാര്‍നി അറിയാതെ ലക്ഷ്മി വിവാഹ വേദിയില്‍ എത്തി കിടിലന്‍ സര്‍പ്രൈസ് നല്‍കുകയായിരുന്നു. ഇരുവര്‍ക്കും ആശംസകളും നേര്‍ന്നാണ് ലക്ഷ്മി അവിടെ നിന്നും മടങ്ങിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…