മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ലക്ഷ്മി അവതാരകയായി തിളങ്ങി. താരോത്സവം, പട്ടുറുമാല്‍, ഏഷ്യാനെറ്റ് സൂപ്പര്‍ വോയിസ്, സ്‌കൂള്‍ ടൈം തുടങ്ങിയ പ്രോഗാമുകളിലും അവതാരക ആയി. എന്നാല്‍ ലക്ഷ്മിനക്ഷത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഫ്ളവേഴ്സ് ടി.വിയിലെ ടമാര്‍ പടാര്‍ എന്ന പ്രോഗ്രാമും, സ്റ്റാര്‍ മാജിക്കുമാണ്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാര്‍ മാജിക്. പല അവതാരകര്‍ വന്ന് പരാജയപ്പെട്ട പ്രോഗ്രാം ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീര്‍ന്നു.
ഷൂട്ടിന്റെ തിരക്കുകളൊഴിഞ്ഞാല്‍ സൗന്ദര്യപരിചരണത്തിലും ഏറെ ശ്രദ്ധിക്കാറുണ്ട് ലക്ഷ്മി. ”എന്നെ പ്രേക്ഷകര്‍ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടന്‍ ലുക്കിലാണ്. അതുകൊണ്ടു ഓവര്‍ മെയ്ക്ക് ഓവറുകള്‍ ഒഴിവാക്കും” ലക്ഷ്മി മനസ്സു തുറക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്‌സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീന്‍ അപ്, ഫേഷ്യലുകള്‍ ഒന്നും ചെയ്യാറില്ല. ഷൂട്ടിന്റെ ഷെഡ്യൂള്‍ തീര്‍ന്ന് വീട്ടിലെത്തിയാല്‍ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഓയില്‍ മസാജാണ്.
ഷൂട്ടിനു വേണ്ടി മുടിയില്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതിനാല്‍ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടില്‍ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂര്‍ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്. കറ്റാര്‍വാഴ കൊണ്ട് ഒരു പ്രകൃതിദത്ത ഹെയര്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റും ലക്ഷ്മി ചെയ്യുന്നുണ്ട്. കറ്റാര്‍വാഴ പള്‍പ്പ്, കട്ടിയുള്ള തേങ്ങാപ്പാല്‍, നന്നായി വെന്ത ചോറ്, ഒരു മുട്ടയുടെ വെള്ള , ഒലിവ് ഓയില്‍ എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കും. ഇത് തലയോടിലും മുടിയിലും പുരട്ടി ഒരു മണിക്കൂര്‍ വരെ ഇരിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യാറുണ്ട്. മുടി നിവര്‍ത്താനും മുടിയുടെ വരള്‍ച്ച മാറ്റാനുമെല്ലാം ഈ പായ്ക്ക് സൂപ്പറാണെന്നാണ് ലക്ഷ്മി പറയുന്നത്.
വീട്ടിലുള്ളപ്പോള്‍ ഓറഞ്ച് മുറിച്ച് മുഖത്തു നന്നായി മസാജ് ചെയ്യും. അത്യാവശ്യത്തിന് പാര്‍ലറില്‍ പോയാലും ഫ്രഷ് ഓറഞ്ച് കൊണ്ടുള്ള ഗാല്‍വാനിക് ഓറഞ്ച് എന്ന ട്രീറ്റ്‌മെന്റ ് മാത്രമേ ചെയ്യൂ.കറ്റാര്‍വാഴ പള്‍പ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കില്‍ റവ ചേര്‍ത്തു മുഖത്തു സ്‌ക്രബ് ചെയ്യും. ശേഷം കറ്റാര്‍ വാഴയും തേനും ചേര്‍ന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാന്‍ ലക്ഷ്മിയോട് അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോള്‍ മുഖത്തു കുരു വരുന്നവര്‍ക്ക് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാം. പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്തു കഴിഞ്ഞ് ടൂത് ബ്രഷില്‍ അല്‍പം ഉപ്പു വച്ച് ചുണ്ട് സ്‌ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും കളയുന്നതിന് അല്‍പം ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്ത് പുരട്ടും. മുഖം സ്‌ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.
പുരികങ്ങളും കണ്‍പീലിയും കൊഴിയുന്നതിനും ലക്ഷ്മിയുടെ കൈയില്‍ സൂപ്പര്‍ ടിപ്പുണ്ട്. ചുവന്നുള്ളി നീര് അല്ലെങ്കില്‍ സവാളയുടെ നീര് എടുത്ത് തുല്യഅളവ് ആവണക്കെണ്ണയുമായി യോജിപ്പിച്ച് രാത്രി കിടക്കുമ്പോള്‍ പുരട്ടുക. ചെറിയ ഉള്ളിയാണ് കുറച്ചു കൂടി നല്ലത്. 59 കിലോ ഭാരമേയുള്ളെങ്കിലും സ്‌ക്രീനില്‍ കാണുമ്പോള്‍ നല്ല തടിയുള്ളതായി തോന്നുമെന്ന് ലക്ഷ്മി പറയുന്നു. എത്ര ഭാരം കുറച്ചാലും സ്‌ക്രീനില്‍ വണ്ണം തോന്നുന്നതിനാല്‍ വര്‍ക് ഔട്ടുകളൊന്നും ചെയ്യാറില്ല ലക്ഷ്മി. എന്നാല്‍ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട് ലക്ഷ്മിക്ക്. രണ്ടു ടേബിള്‍ സ്പൂണ്‍ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോള്‍ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റില്‍ കുടിക്കും. ഇത് അടിവയര്‍ ഒതുങ്ങുന്നതിനും നല്ലതാണ്.
മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേര്‍ക്കാം. ഉറങ്ങുന്നതിന് അല്‍പം മുന്‍പ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതല്‍ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ ലക്ഷ്മി കൂടെ കരുതും. ഈ ഡീ ടോക്‌സ് ഡ്രിങ്ക് ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും” ലക്ഷ്മി പറയുന്നു. അഴകിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളില്‍ ബീറ്റ്‌റൂട്ട് ജ്യൂസും ലക്ഷ്മി കുടിക്കും. ഇതില്‍ പഞ്ചസാര ചേര്‍ക്കില്ല. ഇനി ഇതിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കാരറ്റ് കൂടി ചേര്‍ക്കാം. ഫ്‌ളേവറിന് അല്‍പം പുതിനയിലയും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണീ ഡ്രിങ്ക്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…