‘സ്‌ക്രീനിന് പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരമുണ്ടെങ്കില്‍ അത് ലാലേട്ടനായിരിക്കും’; ലക്ഷ്മി മഞ്ചു

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ മോഹന്‍ലാലും നടി മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ ആയിരുന്നു അത്. മൂവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെ അനുകരണീയമായ ഒരു മാതൃകയാവുന്നു എന്ന് പറയുകയാണ് മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചു.

 

 

മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്മിയുടെ കുറിപ്പ്

ഒരേ സമയം സ്‌ക്രീനിലുള്ളിലും പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരമേയുള്ളു, അതാണ് ലാലേട്ടന്‍. അപൂര്‍വ്വമാണിത്. അദ്ദേഹവുമൊത്തുള്ള കഴിഞ്ഞ ഏതാനും കൂടിക്കാഴ്ചകളില്‍ എത്രയെത്ര ജീവിതപാഠങ്ങളാണ് എനിക്ക് ലഭിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമാമേഖലയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുന്നതിനെക്കുറിച്ച്, സര്‍ഗാത്മകതയോടെയും ആവേശത്തോടെയും തുടരുന്നതിനെക്കുറിച്ച്.. പാചകം, വസ്ത്രധാരണം എന്നിവയില്‍ അദ്ദേഹത്തിനുള്ള ആവേശം.. അദ്ദേഹം പാടുമ്പോഴുള്ള മാജിക്കും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും.. എക്കാലവും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ സമയം ഒപ്പം ചിലവഴിക്കുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃകയാണ് അങ്ങെന്ന് മനസിലാവുന്നു. വിനയം, ദയ പിന്നെ വിനോദം. നിങ്ങളായിത്തന്നെ തുടര്‍ന്ന് ഞങ്ങള്‍ക്കായി വെളിച്ചം പകരുന്നതിന് നന്ദി. ഞങ്ങളുടെ കുടുംബസുഹൃത്ത് എന്ന നിലയിലെ സാന്നിധ്യത്തിനും കടപ്പാട്’

 

കഴിഞ്ഞ ആഴ്ചയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലും മീനയും മോഹന്‍ബാബുവിന്റെ അതിഥികളായി എത്തിയത്. സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകനും നടനുമായ വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. അത്താഴത്തിനു ശേഷം ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. പിന്നീട് സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago