Categories: Celebrities

101 പവന്‍ ചോദിച്ചു വന്ന ആലോചന അച്ഛന്‍ വേണ്ടെന്നു വെച്ചു-നടി ലക്ഷ്മി പ്രിയ

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും പീഡനങ്ങളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ലക്ഷ്മി പ്രിയ. സ്ത്രീധനത്തിന്റെ പേരില്‍ ആദ്യം നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയ ഒരാളാണ് താനെന്നും ആ വിവാഹം നടക്കാതിരുന്നത് ഭാഗ്യമായെന്നും നടി പറഞ്ഞു. പിന്നീട് ജയേഷിനെ വിവാഹം കഴിക്കുമ്പോള്‍ കഴുത്തില്‍ കെട്ടിയ താലി മാത്രമായിരുന്നു തന്റെ ശരീരത്തിലെ ഏക പൊന്നെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍:

എന്റെ വിവാഹ ചിത്രം ആണ്. എണ്ണൂറു രൂപയുടെ പട്ടുസാരി. 350 രൂപയുടെ മാലയും കമ്മലും. കുപ്പി വളകള്‍ അന്നത്തെ ലേറ്റസ്റ്റ് ഡിസൈന്‍. ഇത്തിരി വില ആയി. ഇപ്പൊ ഓര്‍മയില്ല. മുടിയില്‍ വെള്ളി മുത്തുകള്‍. മുല്ലപ്പൂവ് വച്ചിട്ടില്ല. പൊട്ടും ഡിസൈനര്‍ ആണ്. ആര്‍ഭാടം അധികരിച്ചത് പുരികം ആദ്യമായി ത്രെഡ് ചെയ്ത പതിനെട്ടുകാരി. കയ്യില്‍ മൈലാഞ്ചി വേണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. കൊല്ലത്തെ സ്മിത ചേച്ചിയുടെ ബ്യൂട്ടിപാര്‍ലറില്‍ ആണ് തലേ ദിവസം ഒക്കെ ചെയ്തത്. ബ്ലൗസ് സ്‌റ്റൈല്‍ ആയി തുന്നിയതും കല്യാണപ്പെണ്ണിനെ ഒരുക്കിയതും സ്മിത ചേച്ചി ആണ്. ഒരുക്കമടക്കം എല്ലാം കൂടി ഒരു രണ്ടായിരം രൂപ ആയിട്ടുണ്ടാവും.

എനിക്ക് തൊട്ടു മുന്‍പ് ഒരു വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാന്നാര്‍ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീല്‍ ആയിരുന്നു വരന്‍. അവര്‍ 101 പവന്‍ ചോദിച്ചു. എത്ര കൂട്ടിയാലും നാല്‍പ്പത് പവന്‍ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വര്‍ണ്ണം തൂക്കി കൊടുക്കണം എന്ന് പറഞ്ഞതും നിശ്ചയ സദസ്സില്‍ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല. മുസ്ലിം സ്ത്രീകള്‍ അങ്ങനെ സദസ്സില്‍ വരാറില്ല.

ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടുംപിടുത്തത്തില്‍. അച്ഛന് 101 പവന്‍ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ ( അച്ഛന്റെ ബന്ധു ) എനിക്ക് സമാധാനം തരില്ല എന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു.. വള ഇടീലും നിശ്ചയവും കഴിഞ്ഞ, വിവാഹ ബന്ധത്തില്‍ നിന്നും മാറി, അങ്ങോട്ടുമിങ്ങോട്ടും കൊടുക്കല്‍ വാങ്ങല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം!

ജയേഷേട്ടന്‍ എന്റെ കൈപിടിച്ച് കൊണ്ടുപോയ ആ സമയം ഞാന്‍ കൊല്ലം ഐശ്വര്യയിലെ നായിക ആയിരുന്നു. നിറയെ നാടക സാമഗ്രികള്‍ വച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയില്‍ ഒരു ഫാന്‍ പോലുമില്ലാതെ ഒരു സിംഗിള്‍ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും. വനിത അടക്കമുള്ള മാസികകള്‍ നിരത്തി വച്ച ആ മുറിയില്‍ നിന്നുമാണ് 2003 ഏപ്രില്‍ 20 ന് എന്നെ താലി കെട്ടി കൊണ്ടു പോകുന്നത്.അല്ലാതെ ഇരുട്ട് മുറിയില്‍ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്തത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്.

എന്തുകൊണ്ടോ പാള പോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കുന്ന വിധം വയ്ക്കുന്ന മുല്ലപ്പൂവും എനിക്ക് വേണ്ടാ എന്നത് എന്റെ തീരുമാനമായിരുന്നു. നാടകത്തില്‍ അഭിനയിച്ചു സ്വന്തമായി ഉണ്ടാക്കിയ 13.5 പവന്‍ സ്വര്‍ണ്ണം പോലും ഊരി സ്മിത ചേച്ചിയെ ഏല്‍പ്പിച്ചു പോയി കല്യാണം കഴിക്കുകയാണ് ഉണ്ടായത്. എന്റെ ജയേഷേട്ടന്‍ കഴുത്തില്‍ കെട്ടിയ താലി മാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.

എന്റെ മകളെയും ഞാന്‍ പറഞ്ഞു പഠിപ്പിക്കും എന്റെ പൊന്നാണ് പൊന്ന്. പൊന്ന് തൂക്കി ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ചു വരണ്ടാ എന്ന്. എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ, പൊന്നിന്‍ കുടങ്ങളെല്ലാം പെണ്മക്കള്‍ ആണെന്ന് ഓരോ അച്ഛനമ്മമാര്‍ക്കും തോന്നട്ടെ.

എന്ന് ലക്ഷ്മി പ്രിയ, ഒപ്പ്…

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago